Sunday, May 5, 2024
HomePoemsപ്രേയസ്സി. (ഗദ്യ കവിത)

പ്രേയസ്സി. (ഗദ്യ കവിത)

പ്രേയസ്സി. (ഗദ്യ കവിത)

ഷാബീസ്. (Street Light fb group)
ഒരു ഞൊടിക്കുള്ളിൽ താരുണ്യം തുളുമ്പുന്ന …
പൂമലരാണു നീയെൻ പ്രേയസ്സീ…
കരളിന്റെ കൺകോണിൽ മുത്തായ് വിരിയുന്ന…
കനകമയൂരമേ പ്രണയിനിയേ…
നെഞ്ചോടു ചേർത്തൊന്നു പുൽകിടാം
ഞാൻ നിന്നെ…
കാലങ്ങളോളം കാത്തു വെക്കാം..
ഇനിയീ മരുമണ്ണിൻ കാഴ്ചകൾ..
മതിയാക്കീ…
നാടണയേണമെൻ നാട്ടുകാരീ..
നിന്നോടൊത്തുചേരാൻനാളുകളെണ്ണി…
കാത്തിരിക്കുന്നു ഞാനിവിടെ…
ആശിച്ച പോലെയെല്ലാം നടത്തിടാം നീ..
യെനിക്ക് മുത്തായുള്ളോരു കാലമോളം
നിൻ മടിത്തട്ടിൽ തലചായ്ച്ചുറങ്ങി… ഒരുപാട് സ്വപ്നങ്ങൾ കാണണമിനിയും.
നിന്നോടു ചേർന്നുള്ള നാളുകളെന്നിൽ..
അമൃതായ് പിന്നെയും തിരികെ വേണം..
നിൻവിരൽ ചേർത്തൂ നടന്നൊരാ കാലം
മറക്കാനാവുമോ എൻ പ്രിയയേ….
നേർത്തൊരു സ്വപ്നത്തിൻ ചിറകിലേറി
എൻ സ്വപ്നങ്ങളെല്ലാം പകുത്തു നല്കീ
നിൻ അനുരാഗത്തിൻ തീക്ഷ്ണമാം നോട്ടത്തിൽ..
ഒരുവേളയലിഞ്ഞു പോയീ ഹൃത്തടവും.
നേർമയുള്ളൊരനുരാഗ ചിത്തമാമെന്നിൽ..
കാത്തുവെച്ചൂ ഞാൻ നിന്നെമാത്രം. ..
കൺമണീ നീയെൻ കണ്ണിലെ കനവായ്.
നീയൊരു കാലവും ആകന്നിടല്ലേ…
എന്നെ വെറുത്തിടല്ലേ….
ഒരു നേരവും കാണാതിരിക്കാത്ത.. നിന്നെ… പിരിഞ്ഞന്നു വ്യഥയാൽ…. പ്രവാസത്തിൻതട്ടിലേറിഞാനും..
നിന്നിലലിയാനായ് പൂതിയൊതുക്കീ കാത്തിരിക്കുന്നു സഖിയേ…
ഇനി തിരിച്ചെത്തണമാ സ്വർഗ്ഗതീരത്ത് ..
നിന്നോടൊത്തു കഴിയാനായ്….
നിറഞ്ഞൊഴുകയാണൂ..നീയെന്നിലായ്
നേർത്തൊരു സ്പന്ദനം പോൽ..
ആയുസ്സെത്തും മുന്പേ പറന്നെത്തണമാ….സ്നേഹതീരത്തായ്.
ക്ഷമയോടെ കാത്തിരിക്കുന്നിതാ ഞാനും. ..
RELATED ARTICLES

Most Popular

Recent Comments