Friday, October 11, 2024
HomePoemsമാറ്റങ്ങൾ (കവിത).

മാറ്റങ്ങൾ (കവിത).

 

ആപ്പിൾ പോലെ തുടുത്ത കവിളുകളിലിപ്പോൾ

കാളിമയുടെ അതിക്രമം…

പഴുത്തു തുടുത്ത ചെറിപ്പഴത്തിന്റെ

ഭംഗിയുള്ള ചൊടികളിലിപ്പോൾ

വിളർച്ചയുടെ ആവരണം……

പളുങ്കിന്റെ തിളക്കമുള്ള മിഴികളിലിപ്പോൾ

എണ്ണവറ്റിയണഞ്ഞ കരിന്തിരിയുടെ ഇരുട്ട്……

മോഹിപ്പിച്ചിരുന്ന ആകാരവടിവിപ്പോൾ

വീർത്തുന്തി വെറുപ്പേറ്റുന്ന

ഉടഞ്ഞൊരുടൽ……

പേരറിയാ ഗസലിന്റെ ശ്രുതിമീട്ടിയ

ശ്വസത്തിനിപ്പോൾ

മുക്കറയിട്ടലറുന്ന കൂർക്കം വാലിയുടെ

അപതാളം……

എങ്കിലും നിന്റെ മിഴികളിലെ ഭംഗിക്കേടൊഴിച്ചാൽ

എനിക്കു ഞാൻ സുന്ദരി തന്നെ…..

 

 

 

 

 

 

 

 

 

 

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments