Saturday, May 4, 2024
HomePoemsപുരോഹിതപുരാണം. (കവിത)

പുരോഹിതപുരാണം. (കവിത)

പുരോഹിതപുരാണം. (കവിത)

സുമോദ് പരുമല. (Street Light fb group)
നീ ….
പരന്നഭൂമിയെയുരുട്ടി .
തുറന്നുപിടിച്ച കണ്ണുകളോടെ
ആകാശത്തേയ്ക്കുനോക്കി,
അവർ പറഞ്ഞദൈവങ്ങളെ
കണ്ടില്ലെന്നുമൊഴിഞ്ഞു .
കോപ്പർനിക്കസ് ……..
കുന്തമുനയിൽ പറ്റിപ്പിടിച്ച
ചോരയുണങ്ങിപ്പിടിച്ച
മാംസശകലങ്ങൾ ,
ചാമ്പലായിത്തീർന്ന
ശരീരത്തോടൊപ്പം…
നിന്നെയടയാളപ്പെടുത്തി.
വേദപുസ്തകത്തിൽ പതിഞ്ഞ
വിറയാർന്ന കൈകൾ ,
ആകാശചാരികളായ
അത്ഭുതഗോളങ്ങളുടെ
ജാതകമെഴുതിയിരുന്നു .
ഇരുട്ടുപറ്റിപ്പിടിച്ച തടവറയുടെ
ചുവരുകളിൽ
പ്രതിധ്വനിപൂണ്ട നിശ്വാസങ്ങൾ
പൗരോഹിത്യത്തിന്റെ
കർണ്ണപുടങ്ങളിൽ
വജ്രസൂചികളായി
തുളച്ചുകയറിയപ്പോൾ ….
ഗലീലിയോ ഗലീലി…………
നിങ്ങൾ …..
ശാസ്ത്രത്തിന്റെ
രക്തസാക്ഷികൾ .
പൗരോഹിത്യം ചവച്ചുതുപ്പിയ
ശവക്കൂനകളിൽ
ഉറഞ്ഞുകിടക്കുന്ന
ജീവരക്തത്തിനു മുമ്പിൽ
ഹിറ്റ്ലറുടെ രുധിരപാനം
എത്രയോ നിസ്സാരം ..?
ലോകമഹായുദ്ധങ്ങളേക്കാൾ
ഭയാനകമായിരുന്നു ..
മതങ്ങളേ …..
നിങ്ങളുടെ പടയോട്ടങ്ങൾ
മാനവികതയുടെ
മുറിഞ്ഞഹൃദയത്തിൽ നിന്നും
ചൊരിഞ്ഞചോരപ്പുഴകൾ .
കോപ്പർനിക്കസിനെ കോർത്ത
കുന്തമുന മാഞ്ഞു പോയി .
ഇന്ന് …..
മാംസമുനകൾ
കുരുന്നുമാംസത്തിൽ
കോർത്തിരിയ്ക്കുന്നു …..!!!
RELATED ARTICLES

Most Popular

Recent Comments