കവിത “ഹൃദയം” സുമിത വിനോദ്.

0
324

ജയൻ കൊടുങ്ങല്ലൂർ.

ആർത്തു ചിരിച്ചും

പരിഹസിച്ചും

നിർത്താതെ കുറ്റപ്പെടുത്തലുകൾ

ദിക്കുകൾ പൊട്ടുമാറ്

ക്രൂരമായ വാക്കുകൾ

ഹൃദയം തുളച്ചു പോകുമ്പോലെ

മജ്ജയിൽ കുത്തികീറി

ആർത്തു ചിരിക്കുന്ന ജനമേ,

അറിയുന്നുവോ? എൻ പ്രാണവേദന.

ഉള്ളിൽ ശ്വാസമേ, ഇനിയും

അറ്റു പോകാനായി പ്രാണൻ.

ഞാനും. നീയും ആര്?

സജ്ജനങ്ങൾ ആര് ?

നന്മയേത്?

ചീത്തയേത്?

പ്രാണൻ പിടഞ്ഞു പോകുന്നല്ലോ.

Share This:

Comments

comments