Thursday, May 2, 2024
HomePoemsഅർബുദം (കവിത).

അർബുദം (കവിത).

അർബുദം (കവിത).

അബ്ദുൾ മജീദ് (Street Light fb group).
ശ്വാസദ്വാരത്തിലിത്തിരിച്ചോര-
ത്തുള്ളിയൊഴുകിയതെന്തിനാവോ ?
സ്വപ്നങ്ങളൊത്തിരിയീ ഭൂമിയിൽ
സ്വന്തമാവില്ലേയൊന്നുമെന്നും.
മടിച്ചു നിന്നതൊരുന്നേരം,
നടിച്ചു കഴിയുന്നതിലുമപ്പുറം
സഹിച്ചു ഞാനൊരുപാട് !
ദ്വാരത്തിലൊത്തിരിച്ചോര-
ത്തുടച്ച വേദനയും.
പലതവണ പരിശ്രമിച്ചൊടുവിലൊരു-
മിത്രം തണലായി മൊഴിഞ്ഞു,
താങ്ങിയെടുത്ത കൈകളാലൊത്തിരി-
നീരുനൽകിയെന്നേത്തഴുകി.
നേരെന്നെന്നറിയുവാനവനു-
മെന്നേ , നേരിന്റെയടുത്തേക്കെ-
ടുത്തു പോയി!
നേരന്തെന്നു നേരത്തെയറിവുവാൻ,
നേരെയുണ്ടാക്കി നേടിയതെല്ലാം,
നെട്ടോട്ടമോടിപ്പകുത്തു നൽകി !
ആരുമില്ലാതിരുന്ന ലോകത്ത്,
അക്ഷരമല്ലോയെനിക്കു കൂട്ട് !
അനാഥനെന്നു കരുതിയയീ-
ലോകത്ത്, അഞ്ചായിരമല്ലോയെനിക്കു
കൂട്ട്.
പ്രതീക്ഷകളെന്നും കൈവിടാതെ-
യെനിക്കു തന്നതീ പ്രപഞ്ചം,
മാറ്റീടാനാവുമോയെന്നിലെ നോവ് ?
മഴവില്ലിനഴകായ മാനത്തെ വെളിച്ചമേ…
ആശ്വാസമേകുന്നൊരുപാടു-
നൽമനസ്സുകളെന്നുമെന്നും!
ആശ്വസിച്ചീടാനാവുമോ?
ആനന്ദകരമാവുമോ ?
ആർക്കുമില്ലാതായിത്തീരുമെൻ-
സ്വപ്നങ്ങളെല്ലാം.
ഓരോപ്പിടിച്ചോരയുമെന്നേ,
അടിപതറാതെ ഒടിക്കുന്നതെന്നുള്ളം.
ആയുസ്സുമില്ലാതെ,ആരോഗ്യവുമില്ലാതെ,
ആഴത്തിലേക്കുടനേ മറഞ്ഞുപോകും !
ആയിരം മനസ്സിന്റെ വേദന കാണാതെ-
യാഴത്തിലുറങ്ങി ഞാൻ രസിക്കും !
ഇനിയൊന്നുറങ്ങണം
ഭയമില്ലാതുറങ്ങണം
അനാഥനാണെന്ന ചിന്തയിൽ
മുഴുകാതെ, ആരെല്ലാമോ ഉണ്ടെന്നറിഞ്ഞു-
റങ്ങണം!
അനാഥനായി വെറുത്തയെൻ-
ദേഹത്തെ ! അറിയാതെയെപ്പോഴോ,
മോഹിച്ചു പോയി.
ഈ ജീവിതയാത്രയിലെനിക്കിത-
നുവാര്യമായിരിക്കാം!
ഒരുതുള്ളിച്ചോരത്തുപ്പിത്തീരുമീ-
നോവിനെ നൽകിയീ ഭൂമിയിൽ!
അനാഥനാക്കിയ ജന്മമിനിയാർക്കു,
നൽകീടാതെ,യീശനേ !
അങ്ങകലെയെനിക്കൊരു
പുതുമൺക്കിടക്കയൊരുക്കമായി,
പുത്തനുടുപ്പുമണിഞ്ഞു വേഗം,
വരികയെന്ന് മാടി വിളിക്കയായി!
സ്വപ്നങ്ങളെത്രയോ,
സ്വന്തമാക്കാനാവാതെ!
മോഹിച്ചതെല്ലാം നേടിയെടുക്കാതെ!
അനന്തമായയന്ത്യത്തിലേക്കടുത്തു,
നീങ്ങി !
അകലെയൊരു കാലൊച്ച
കേൾക്കയാണിപ്പോഴും,
കരങ്ങളാലെന്നേ മാടിവിളിക്കയാണെന്നമ്മ!
ആഴത്തിലൊരു പൂമെത്തയിലുറങ്ങാൻ
അന്ത്യത്തിലുറങ്ങും കാട്ടിലേക്ക്!
അക്ഷരളെന്നെയാനന്ദമാക്കിയ
സ്നേഹങ്ങളെയോർത്തൊരു-
പിടിച്ചോരയും തുടച്ചു കഴിയുകയാണിന്നും,
വിരലുകൾക്കിടയിലെ തൂലികയുമേന്തി!
അബ്ദുൾ മജീദ്
പുതുനഗരം,
പാലക്കാട്.
RELATED ARTICLES

Most Popular

Recent Comments