Friday, April 19, 2024
HomePoemsപ്രണയം.. (കവിത)

പ്രണയം.. (കവിത)

പ്രണയം.. (കവിത)

അഭി സബി. (Street Light fb group)
ഇരു ദിശയിലേക്കു ഒരു യാത്രയ്ക്കൊരുങ്ങുന്നു..
വിജനമീ ഗഗനമാം പെരു വഴിയിലൂടെ…
ആഴിയും മൗനം സൂര്യനും മൗനം
ഈറൻ മുകിലോ മൂകസാക്ഷിയായ്…
താരകങ്ങൾ ഉള്ളം പിടഞ്ഞു മിഴിനീർ വാർത്തു…
ഇടനെഞ്ചു നീറി അലമാല തന്നിലൂടെ ദൂരേയ്ക്കൊഴുകി മറയുന്ന വിരഹത്തോണി കണ്ടു നിൽക്കുവാനാവാതെ കാറ്റലപ്പോലും മിഴികൾ അടചു …
പ്രണയാർദ്ര നയനങ്ങൾ ഒരിക്കൽ കൂടെ കോർത്തു…
ചോദ്യങ്ങൾ ഉയരുന്ന നോട്ടം..
ഇനിയെന്ത്??
ഇനിയെന്ന് ..?
പിടഞ്ഞു നീറുന്ന ഹൃദയത്തെ പകുത്തു ഒരു തെന്നൽ അവർക്കിടയിലൂടെ കടന്നു പോയി..
നെഞ്ചിൽ കരം ചേർത്ത് അവൻ അവളെ നോക്കി പറഞ്ഞു.
ചേർത്തു വെയ്ക്കുന്നു ശ്വാസമേ നിന്നെ എൻ ഉയിരിലേക്ക് ..
കാത്തു വെയ്ക്കാം നിനക്കായ് എൻ സ്നേഹ ചുംബനങ്ങൾ..
അവൾ മെല്ലെ മന്ത്രിച്ചു… യാത്രയില്ല പ്രിയനേ…
നീ എന്റെ കണ്ണിലെ കൃഷ്ണമണി ..
ഞാൻ അതിനെ കാത്തു കൊള്ളുന്ന കൺപോളയും ..
ഞാൻ അടയും വരേയും നീ എന്റെ ഉള്ളിൽ ജീവിക്കും ..
ചിറയായിടങ്ങൾ തീർന്നു കിനാവു മാഞ്ഞിടുമ്പോൾ ..
വഴിവിളക്കുകൾ പൊലിഞ്ഞു നിഴലാടി വീഴുമ്പോൾ ..
പടിവാതിൽ ചാരി വെറും അശ്രുധാര പെയ്തൊഴിഞ്ഞ്…
പ്രണയം..
ഇരു ദിശയിലേയ്ക്ക് ഒരു യാത്രയ്ക്കൊരുങ്ങുന്നു…

 

RELATED ARTICLES

Most Popular

Recent Comments