Friday, May 3, 2024
HomePoemsമുറ്റാത്ത മുട്ടകള്‍. (കവിത)

മുറ്റാത്ത മുട്ടകള്‍. (കവിത)

മുറ്റാത്ത മുട്ടകള്‍. (കവിത)

കാദംബരി. (Street Light fb group)
തങ്ങളില്‍ തല്ലേണ്ടകാലത്ത് ഞാനൊരു
തന്തത്തമ്പ്രാന്‍റെ നാലാം വേളിയായി.
നഗ്നതകണ്ടപ്പോള്‍ നാണംവരാതെ ഞാന്‍
മൂക്കില്‍ വിരല്‍ചേര്‍ത്ത്പല്ലിളിച്ചു.
മുണ്ടുംനേര്യതും തമ്പ്രാനുരിഞ്ഞപ്പോള്‍
നിനച്ചത് ഞാനോ കുളിപ്പിക്കാനാണെന്ന്.
ചുണ്ടും മീശയും നെഞ്ചോട് ചേര്‍ത്തപ്പോള്‍
കൊതിച്ചത് ഞാനും കൊഞ്ചിക്കാനാണെന്ന്.
ആര്‍ത്തിയോടന്നെന്നേ തിന്ന്തീര്‍ന്നപ്പോള്‍
അതിയാന്‍റെ ചുണ്ടില്‍ഞാന്‍ ചുടുചോരകണ്ടു.
കലിലൂടൊഴുകിയ കറുത്തരക്തം ഞാന്‍
അമ്മയേക്കാണിച്ച് പൊട്ടിക്കരഞ്ഞു.
പോട്ടെന്ന്ചൊല്ലി പുറത്തുതട്ടീ അമ്മ
പെണ്ണായ്പ്പിറന്നതിന്‍ വിധിയാണിതെല്ലാം.
പാറിപ്പറക്കേണ്ട പ്രായത്തിന്‍ ഞാനും
കുരുതിക്കളത്തിലെ തലയറ്റൊരിരയായി.
കൂട്ടായിടാത്തൊരു കൂട്ടാളിതന്നെന്നേ
കുട്ടിത്തംമാറാതെ കെട്ടിച്ചതെന്തിന്…?
വെപ്രാളം കാട്ടിയതെന്തിനാണമ്മേ ഞാന്‍
കൊപ്രാക്കളത്തിലെ കാക്കയായില്ലേ…?
കൂടെക്കിടത്തിയൊരിത്തിരി കഞ്ഞിതന്നെന്നേ
ഒരിത്തിരിനാളൂടെ പോറ്റാഞ്ഞതെന്തമ്മേ…?
അച്ഛനോളംതന്നെ പ്രായമുള്ളോന്‍റെ
അന്തിക്കൂട്ടാക്കിയത് ആരുടെ വാശി…?
മാതാപിതാക്കള്‍ക്ക് കടമകള്‍ തീര്‍ക്കാന്‍
മാത്രമോ പെണ്ണിന്‍റെ മാനാഭിമാനം…?
ഗുഹ്യഭാഗത്തില്‍ രക്തംപൊടിഞ്ഞാല്‍
മനസ്സ് വളര്‍ന്നതിനടയാളമാകുമോ..?
ഉന്തിനില്‍ക്കൊന്നൊരു മാംസഭാഗങ്ങളില്‍
ഉടയാത്തമനസ്സിന്‍റെ ഉറപ്പ് കണ്ടോ…?
പറയുമോ അറിയുന്നതെങ്ങനാണെന്ന്
പെണ്ണിനിണചേരുനുള്ള സമയമായെന്ന്…?
RELATED ARTICLES

Most Popular

Recent Comments