മഴ. (കവിത)

0
6132

സബിത വിനോദ്.

പ്രണയമായി
പൊഴിയാറുണ്ട്..
വിരഹമായി
ആർത്തലയ്ക്കാറുണ്ട്..
നോവായി ചാറാറുണ്ട്..
പിണക്കമാവാറുണ്ട്,
മിഴിമഴയെ കടക്കണ്ണിൽ
ഒളിപ്പിക്കാറുണ്ട്..
ഈറൻ നൂലിഴകളാൽ
വർണ്ണക്കമ്പളം തുന്നാറുണ്ട്..
മഴ ഞാനും നീയും ആവാറുണ്ട്
മനോവ്യവഹാരങ്ങൾക്ക്
അനുസൃതമായി
കൂടുവിട്ട് കൂടുമാറാറുണ്ട്…
മഴയേ നിന്റെ മാസ്മരീകതയെ-
പ്രണയമെന്നു വിളിച്ചോട്ടെ ഞാൻ…
മറ്റൊരു മാരിയായി നിന്നെ
നനച്ചോട്ടെ ഞാൻ….

Share This:

Comments

comments