‘സ്നേഹം‘…. (കവിത)

0
8585
style="text-align: justify;">ജോളി ജോണ്‍സ് ഇരിങ്ങാലക്കുട.
സ്നേഹമെന്ന വാക്കില്‍ അര്‍ത്ഥ തലങ്ങളെത്ര….
ഉദരത്തിലുരുവാകും നിമിഷം മുതല്‍-
പെരുവിരല്‍ കൂട്ടികെട്ടും വരെ.
കേഴുന്നതീ സ്നേഹത്തിനായ്,
മാറോടു ചേര്‍ന്ന് അമ്മിഞ്ഞ നുകരുമ്പോഴും
ശാസിക്കുമ്പോഴും ശിക്ഷിക്കുമ്പോഴും അറിയുന്നു
അമ്മ തന്‍ മാതൃസ്നേഹം…
അവിഹിത വേഴ്ചയിലും പെണ്‍കുഞ്ഞെന്നറിയുമ്പോഴും,
ഭ്രൂണഹത്യയ്ക്കൊരുങ്ങും സ്ത്രീതന്‍ മനസ്സിലെവിടെയാണു സ്നേഹം.
സ്ത്രീയൊരു ഉപഭോഗവസ്തുവായ് കാണും,
പുരുഷനിലുണ്ടോ ‘സ്നേഹം…
സൗഹൃദങ്ങളിലും സാഹോദര്യത്തിലും നുകരാന്‍
കഴിയുന്നൊരീ സ്നേഹം….
പ്രണയ നിമിഷങ്ങളിലറിയുന്നീ സ്നേഹം,
വാക്കിലോ സ്പര്‍ശനത്തിലോ കളങ്കിതരാകാതെ-
അനുഭവിക്കാമീ സ്നേഹത്തെ….
ഒളിക്കണ്ണുകള്‍ ഒപ്പിയെടുത്തമ്മാനമാടുന്നതുമീ സ്നേഹത്തെ-
ഗുരുശിഷ്യബന്ധത്തില്‍ നിഴലിച്ചിരുന്നൊരീ സ്നേഹത്തെയിന്നു,
ഹനിക്കും നിമിഷങ്ങളെത്രയെന്നു അളക്കാനാവുമോ….
പെറ്റവയറും പോറ്റിയ പിതൃത്ത്വവും ക്ഷണനേരത്തില്‍-
തച്ചുടയ്ക്കുന്നതും കാണുന്നീ സ്നേഹത്തില്‍.
ക്ഷണികമാമീ ജീവിതത്തില്‍ കേഴുന്നതെല്ലാരുമീ സ്നേഹത്തിനായ്….
പങ്കിട്ടു പോകാതെ എനിക്കായ് മാത്രം,
പകരുന്നൊരാ സ്നേഹത്തില്‍ ചൂടേറ്റു ,
മാറിലണയുന്നൂ….. എന്റേത് ,എന്റെതു മാത്രമെന്നോതി ……

Share This:

Comments

comments