Friday, April 26, 2024
HomeLiteratureമണർകാട്ട് പെരുന്നാൾ : ചില ചരിത്രരേഖകൾ (പെരുന്നാൾ കാഴ്ചകൾ 2).

മണർകാട്ട് പെരുന്നാൾ : ചില ചരിത്രരേഖകൾ (പെരുന്നാൾ കാഴ്ചകൾ 2).

കുര്യൻ തോമസ് കരിമ്പനത്തറയിൽ.
മണർകാട് പള്ളിയുടെയും പെരുന്നാളിൻറെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന രേഖകളും വാമൊഴിവഴക്കവും.
ആഗോള മരിയൻ തീര്ഥാടനകേന്ദ്രമായ മണർകാട് പള്ളി പൗരാണികതയുടെ പൊരുൾ ഐതീഹ്യങ്ങളും ചരിത്രരേഖകൾക്കിടയിലും പൊടിയണിഞ്ഞു മയങ്ങുന്നു. . എട്ടുനോമ്പിൻറെ മാത്രമല്ല വിശ്വാസാചാരങ്ങളുടെയും ചരിത്രത്തിലേക്ക് ഈ രേഖകൾ നമ്മെ കൊണ്ടുപോകും
തെക്കുംകൂർ രാജാക്കന്മാരുടെ കാലത്തെങ്ങോ (എ.ഡി.1103-1749) ആണ് ഈ പള്ളിയുടെ തുടക്കം. കിഴക്കൻ പ്രദേശക്കാർക്കൊരു ആരാധനാലയത്തിനായി ഉപവസിച്ചു പ്രാർത്ഥിച്ച പിതാക്കന്മാർക്ക് എട്ടാംനാൾ പ്രഭാതത്തിൽ മാതാവിൻറെ ദിവ്യ ദർശനം ഉണ്ടായത്രേ. മീനും മാനും എയ്യാത്തതും ഇഞ്ചയും ചൂരലും പടർന്നതുമായ കാട്ടിൽ വെളുത്ത പശുവും കിടാവും കിടക്കുന്നിടത്തൊരു ദേവാലയം… ഇതായിരുന്നു സ്വപ്നം. പശുവിലും കിടാവിലും മാതാവായ മറിയാമിനെയും ഉണ്ണിയേശുവിനെയും അവർ വായിച്ചെടുത്തു. അവിടെ മാതാവിന്റെ നാമത്തിൽ കാട്ടുകമ്പുകൾകൊണ്ടൊരു പള്ളി അവർ കെട്ടിയുണ്ടാക്കി . കന്നിമാസം 8 – മാം തീയതി മാതാവിൻറെ ജനനത്തിരുനാളായിരുന്നു ആദ്യ കുർബ്ബാന.ഒരു കൊയ്ത്തുത്സവനാൾ.
തുടക്കത്തിൽ വടക്ക് പുന്നത്തുറ മുതൽ തെക്ക് നാലുന്നാക്കൽ വരെയും കിഴക്കു വാഴൂർ മുതൽ പടിഞ്ഞാറ് നട്ടാശ്ശേരി വരെയുള്ള സുറിയാനി ക്രിസ്ത്യാനികളുടെ പള്ളിയായി മണർ കാട് പള്ളി മാറി. പിന്നീടെന്നോ കരമൊഴിവായിക്കിട്ടിയ സ്ഥലത്ത് പുതിയൊരു പള്ളി പണിതു. മുളയും പരമ്പുമായി പലകാലങ്ങളിൽ പലരീതികളിൽ പള്ളി പുതുക്കിപ്പണിതു. 16-മാം ശതകത്തിൽ പള്ളി പോർച്ചൂഗീസ് മാതൃകയിൽ പുനർനിർമ്മിച്ചു
റോയൽ കോടതി വിധിയെ തുടർന്നുണ്ടായ അനുകൂല സാഹചര്യം മുതലാക്കി മണർകാടു പള്ളിയിൽ ആധിപത്യം ഉറപ്പിക്കാനുള്ള നവീകരണവിഭാഗക്കാരുടെ ശ്രമങ്ങൾ സത്യവിശ്വാസികളുടെ വിശ്വാസതീവ്രത തീർത്ത കരിയിലപ്പുകയിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ ഏതാനും വർഷം (1877-80) താഴത്തെ പള്ളിയിൽ ആരാധന മുടങ്ങി. അന്നു പണിത റോഡിനു കിഴക്കുള്ള ചെറിയപള്ളി 1993ൽ പഴമ ഒട്ടും ചോരാതെ പുതുക്കിപ്പണിതു. മണർകാടുപള്ളിക്കു പകരം കോതാപാറയിൽ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൻറെ പ്രവേശനകവാടത്തിനു തൊട്ടു സ്ഥാപിച്ച ദേവാലയം മാർത്തോമ്മാ സഭയുടെ ദൈവമാതാവിൻറെ നാമത്തിലുള്ള ഏക പള്ളിയാണ്.
ആരാധനയില്ലാതെയും അറ്റകുറ്റപ്പണി നടത്താതെയും അടഞ്ഞുകിടന്ന വലിയപള്ളി പുതുക്കി കൂദാശ ചെയ്‌തത്‌ 1932 ഒക്‌ടോബര്‍ 23-നാണ്‌. നാടക ശാലയടക്കം ഇന്നു കാണുന്ന വലിയപള്ളിയുടെ പണി പൂര്‍ത്തിയായത്‌ 1954 ലും.
ബെൻയമിൻ സ്വയിൻ വാർഡ് (1786-1835), പീറ്റർ എയറി കോണർ (17994-1821)ഇവർ തയ്യാറാക്കിയതാണ് തിരുവിതാംകൂർ സർക്കാർ 1863 ൽ രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച Memoir of the Survey of the Travancre and Cochin States എന്ന റിപ്പോർട്ട്. വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്ന പള്ളിയായിട്ടാണ് മണർകാട്ട് പള്ളിയെക്കുറിച്ചു ഈ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത് .
മലയങ്കരസഭയും ആംഗ്ലിക്കൻ സഭയുമായി ബന്ധപ്പെട്ടിരുന്ന കാലത്താണ് ആഗ്ലിക്കൻ ബിഷപ്പ് ജോസഫ് പിറ്റ് 1836 സെപ്തംബർ 15 ന് എട്ടുനോമ്പ് കാലത്ത് പള്ളി സന്ദർശിച്ചത്. നവീകരണം ലക്ഷ്യമാക്കി എത്തിയ അദ്ദേഹം കണ്ടത് നടതുറക്കൽ, പിണ്ടിപ്പണം, മുട്ടിന്മേൽ നീന്തൽ, ശയന പ്രദിക്ഷണം… എല്ലാം സഭയുടെ പഠിപ്പിക്കലുകൾക്ക് എതിര്.
പള്ളിയിലെത്തുമ്പോൾ അകത്തും പുറത്തുമായി രണ്ടായിരത്തോളം ജനങ്ങൾ. ദേവാലയത്തിൽ കന്യക മറിയാമിൻറെ വലിയൊരു ബിംബവും ഉണ്ടായിരുന്നു. തന്നെക്കണ്ട് ജനങ്ങൾ ‘കടുവയുടെ സമീപത്തു നിന്നെന്നപോലെ പലായനം ചെയ്തു’ എന്നും ‘പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ തന്റെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ കന്യാമറിയാമിനോടുള്ള പ്രാര്ഥന ഉറച്ചെച്ചൊല്ലി’ യെന്നുമുള്ള ജോസഫ് പിറ്റിൻറെ അനുഭവസാക്ഷ്യം അന്നത്തെ സി.എം.എസ് പ്രൊസീഡിംഗ്സിൽ ഉണ്ട്.
ഹെർമൻ ഗുണ്ടർട്ട് രചിച്ച കേരളപ്പഴമ(1868), ടി കെ വേലുപ്പിള്ള തയ്യാറാക്കിയ തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ(1940), ഫാദർ ബർണാർഡിന്റെ മാർത്തോമ്മാ ക്രിസ്ത്യാനികൾ(1916), വട്ടക്കുന്നേൽ കുടുംബ ചരിത്രം, മണർകാട്ട് പള്ളി സേവകാസംഘം പ്രസിദ്ധീകരിച്ച അദ്ഭുതസൗധം(1967, പള്ളിസ്ഥാപന നത്തെക്കുറിച്ചുള്ള നിഗമനങ്ങൾക്കു വഴിതെളിച്ച വട്ടക്കുന്നേൽ ചെറിയാൻ കുര്യൻ കത്തനാർ എഴുതി സൂക്ഷിച്ചിടുന്ന കുറിപ്പുകൾക്കുള്ള നന്ദി ഈ പുസ്തകത്തിന്റെ ആമുഖത്തിൽ ഉണ്ട്), മണർകാട് ദേശചരിത്രം(2011), പ്രൊഫ എൻ ഈ കേശവൻ നമ്പൂതിരി രചിച്ച തെക്കുംകൂർ ചരിത്രവും പുരാവൃത്തവും(2014) … ഇങ്ങനെ നിരവധി ഗ്രന്ഥങ്ങളിൽ മണർകാട് പള്ളിയും പെരുന്നാളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്കോട്ടിഷ് ചരിത്രകാരനും ഗ്രന്ഥകാരനുമായ വില്യം ഡാൽറിംപിളിന്റെ ഔട്ട് ലുക് വാരികയിലെ (2008 ആഗസ്ററ് 11) മണർകാട് സഹോദരികൾ എന്ന ലേഖനം മണർകാട് പള്ളിയിലെ മാതാവിനെയും തൊട്ടടുത്ത ദേവീക്ഷേത്രത്തിലെ ഭഗവതിയെയും വിശ്വസപരമായി ഇഴചേർക്കാനുള്ള ഒരു എഴുത്തുകാരൻറെ രചനാകൗശലം കാട്ടിത്തരുന്നു
വന്ദ്യ കണിയാമ്പറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ രചിച്ച ദൈവമാതാവിനോടുള്ള പ്രാർത്ഥനകൾ (1948), കടവിൽ പൗലോസ്‌ റമ്പാൻ തയ്യാറാക്കിയ എട്ടുനോമ്പിലെ മാതാ ധ്യാനങ്ങൾ (1949),വന്ദ്യ കണിയാമ്പറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ രചിച്ച് മണർകാട് പള്ളി മർത്ത മറിയം വനിതാ സമാജം പ്രസിദ്ധീകരിച്ച എട്ടുനോമ്പ് ധ്യാനമാലിക (1967)… ഇങ്ങനെ യുള്ള നിരവധി ദൈ വിക നിയോഗങ്ങൾ കാനോനിക യാമ പ്രാർത്ഥനകൾക്കൊപ്പം അനുഷ്ടിക്കേണ്ട പ്രത്യേക പ്രാർത്ഥനകൾ , വേദവായന , ധ്യാനവിഷയങ്ങൾ അടക്കം എട്ടുനോമ്പിന്റെ ആത്മീയ ചട്ടക്കൂട് വ്യവസ്താപിതമാക്കി.
മണർകാട് പള്ളിയിലെ എട്ടുനോമ്പ് ആചരണത്തിന് നിയതമായ മർഗ്ഗ രേഖ ഉണ്ടായതും ഏതാണ്ട് ഈ കാലത്ത് തന്നെയാണ് . അതിന് നേതൃത്വം നൽകിയത് വെട്ടിക്കുന്നേൽ വല്യച്ചനും …..
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments