Wednesday, July 17, 2024
HomeLiteratureഭക്ഷണം പാഴാക്കരുത്.. (അനുഭവ കഥ)

ഭക്ഷണം പാഴാക്കരുത്.. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
എവിടെ നോക്കിയാലും കാണാൻ കഴിയുന്നതും. എവിടെയും എപ്പോഴും പറഞ്ഞു കൊണ്ടിരിയ്ക്കുന്നതുമായ ഒരറിയിപ്പാണു. ഭക്ഷണ സാധനങ്ങൾ പാഴാക്കി കളയരുത്‌ എന്ന്.
പക്ഷേ ഈ പറയുന്നവർ തന്നെയാണു ആവശ്യത്തിലധികം ഭക്ഷണം വാങ്ങിയിട്ട്‌ ആദ്യം പാഴാക്കി കളയുന്നത്‌.
എനിയ്ക്ക്‌ തോന്നുന്നത്‌ മുൻ കാലങ്ങളിൽ ഇത്രയും ഭക്ഷണം ആരും പാഴാക്കിയിരുന്നില്ല എന്നാണു. അന്ന് വളരെ ബുദ്ധിമുട്ടിയാണു എല്ലാവരും ജീവിച്ചിരുന്നത്‌. ആ രീതിയിൽ ഉള്ളവനും ഇല്ലാത്തവനും ആഹാര സാധനങ്ങളെ ബഹുമാനിച്ചിരുന്നു.
മുൻ കാലത്ത്‌ ഫ്രിഡ്ജ്‌ എന്ന സാധനം വളരെ അപൂർവ്വം വീടുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ഫ്രിഡ്ജ്‌ എന്ന സാധനം വീട്‌ വീടാന്തരം എന്ന് വന്നോ അന്ന് മുതൽ മനുഷ്യൻ പഴയ സാധനങ്ങൾ കഴിയ്ക്കാൻ വിധിയ്ക്കപ്പെട്ടു.
ഒരു ഹോട്ടലിൽ ചെന്ന് ഭക്ഷണം വാങ്ങുമ്പോൾ ആദ്യം ചോദിക്കുന്നത്‌. ഡേയ്‌ ഇത്‌ ഇന്നത്തത്‌ തന്നേയോ. പക്ഷേ നമ്മുടെ വീട്ടിൽ കാണും നാലു ദിവസം മുന്നേയുള്ള ഭക്ഷണം. ഈ ഹോട്ടലുകളിലെ ഭക്ഷണവും വാങ്ങി കൊണ്ടു പോയി അധികം വരുന്നത്‌ ഫ്രിഡ്ജിൽ കയറ്റുകയാണു പതിവ്‌.
ഇന്നലെ അധികം ഭക്ഷണം വന്നത്‌ കൊണ്ട്‌ ഇന്ന് കുറച്ച്‌ ഭക്ഷണം വയ്ക്കാം എന്ന് ഒരിക്കലും തീരുമാനിയ്ക്കില്ല.
പണ്ടൊക്കേ വിരുന്നുകാർ വരും എന്ന് പറയും. വന്നാൽ പിന്നെ അന്ന് തിരിച്ച്‌ പോക്ക്‌ കാണില്ല. കാരണം ഇന്നത്തേ പോലെ വണ്ടിയും വള്ളവും ഒന്നും ഇല്ലാത്തത്‌ തന്നെ. എന്നാലും അന്ന് അയൽക്കാർ തങ്ങളിൽ സഹകരണം ഉള്ളത്‌ കൊണ്ട്‌. ഒരു വിരുന്നുകാരൻ വന്നാൽ അപ്പോൾ തന്നെ കറി ഒരു വീട്ടിൽ നിന്ന് പുളിശോരി മറ്റൊരു വീട്ടിൽ നിന്ന്. അങ്ങനെ പല വീടുകളിൽ നിന്നായി ഭക്ഷണം റെഡി. വന്നയാൾ അറിയുകപോലും ഇല്ല.
ഇന്നലത്തേ കാലത്ത്‌ അയൽക്കാരുമായി ഒരു സഹകരണവും ഇല്ല. അതുപോലെ ടെലിവിഷനിൽ പരിപാടിയുള്ളതിനാൽ ഒരു വിരുന്നു കാരും വരികയുമില്ല. വന്നാൽ അവരെ ശ്രദ്ധിയ്ക്കാൻ സമയമില്ല.
വൈകുന്നേരങ്ങളിൽ വിളക്ക്‌ കത്തിച്ച്‌ സന്ധ്യനാമം ചൊല്ലാൻ പോലും സമയമില്ല. ഇപ്പോൾ സഹല ദൈവങ്ങളെയും സന്ധ്യ നേരത്ത്‌ ടെലിവിഷനിൽ കാണാം.
എന്റെ വീട്ടിൽ അൽപ്പസ്വൽപ്പം ചോറോക്കേ അധികം വരുമായിരുന്നു. ഞാൻ എന്ത്‌ ചെയ്തു എന്ന് വച്ചാൽ ആ ചോറിന്റെ കൂടേ പേരിനു തവിട്‌ ചേർത്ത്‌ കോഴിയ്ക്ക്‌ കൊടുക്കുമായിരുന്നു. തവിടിനു ഇപ്പോൾ എന്താ വിലയാ കിലോയ്ക്ക്‌? ഇരുപത്തിനാലു രൂപ.
അതെ പക്ഷം എത്ര ഭക്ഷണം ഉണ്ടെങ്കിലും മയ്യനാട്‌ എസ്‌ എസ്‌ സമിതിയിൽ കൊണ്ട്‌ കൊടുക്കാം. പക്ഷേ ഉച്ചയ്ക്ക്‌ പന്ത്രണ്ടിനോ പന്ത്രണ്ടരയ്ക്കോ മുന്നേ ആയിരിക്കണം. അതു കഴിഞ്ഞാൽ പിന്നെ എടുക്കില്ല എന്നാണു അറിഞ്ഞത്‌. അത്യാധുനിക ഭക്ഷണ നിർമ്മാണ രീതിയിൽ അര മണിയ്ക്കൂർ കൊണ്ട്‌ ഭക്ഷണം ഉണ്ടാക്കി ഒരു മണിയ്ക്ക്‌ ഭക്ഷണം എല്ലാവർക്കും കൊടുക്കും അതുകൊണ്ടാണു പന്ത്രണ്ട്‌ അര കഴിഞ്ഞാൽ ഭക്ഷണം എടുക്കില്ല എന്ന് പറഞ്ഞ്‌ കേട്ടത്‌.
എന്റെ കൊച്ചിലെ ഞങ്ങളുടെ നാട്ടിൽ ആരേങ്കിലും മരിച്ച്‌ ഒരു വർഷം ആകുമ്പോൾ ആ വീട്ടുകാർ ദുഖ സൂചകമായി അന്നേ ദിവസം കഞ്ഞിയും പയറും വച്ച്‌ അയലത്ത്‌ കാർക്കും പാവപ്പെട്ടവർക്കും കൊടുക്കുമായിരുന്നു. ആ കാലത്ത്‌ എന്ത്‌ രുചിയോടെയാണു ആ കഞ്ഞിയും പയറും കഴിച്ചിട്ട്‌ പോയിരുന്നത്‌.
ഞങ്ങളുടെ നാട്ടിൽ ഒരാളുണ്ടായിരുന്നു. അദ്ദേഹം കഞ്ഞി കുടിയ്ക്കാൻ വന്നാലുടെൻപറയുമായിരുന്നു. ഒരു ഉരിയ ഉപ്പിന്റെ കഞ്ഞിയിഞ്ഞ്‌ തായേ എന്ന്. അദ്ദേഹം കഞ്ഞി കുടിയ്ക്കാൻ പാത്രം കയ്യിൽ കൊണ്ട്‌ വരുമായിരുന്നു. പാത്രം എന്ന് പറയുന്നത്‌ വലിയ ഒരു പാള (കമുകിന്റെ) മടക്കി വച്ചിട്ടുണ്ടാവും ഞങ്ങൾ പിള്ളാർ അദ്ദേഹം കഞ്ഞി കുടിയ്ക്കുന്നത്‌ നോക്കി നിൽക്കും. അദ്ദേഹമൊന്നും ഒരു കഞ്ഞിയുടെ വറ്റ്‌ പോലും കളയില്ലായിരുന്നു.
ഇന്നത്തേ കാലത്ത്‌ കഞ്ഞിയ്ക്ക്‌ പകരം കള്ളാണെങ്കിൽ ഗ്ലാസുമായി വരും അത്ര തന്നെ.
RELATED ARTICLES

Most Popular

Recent Comments