Friday, April 26, 2024
HomePoems"പെയ്ത്ത്" (കവിത)

“പെയ്ത്ത്” (കവിത)

ഡിജിന്‍ കെ ദേവരാജ്.
വേരറ്റസ്നേഹം
പെറ്റ വെയിൽ
വിതച്ചതാവാം
കണ്തടമത്രയും
വരണ്ടുകീറിയ
സ്വപ്നങ്ങളത്രയും!
ബന്ധനൂലിഴയറ്റ്
വീണുടഞ്ഞപോ-
യുതിർമണികള്ക്കു
മുളച്ചുയരാൻ!
എങ്കിലുമൊരിറ്റു
നൊമ്പരത്തുള്ളി മതി!
ഒറ്റപ്പെയ്ത്താൽ
മഴയേ നീ വിതയ്ക്കുക
ഒരല്പം നനവ്
തളിർക്കട്ടിനിയും
മനസ്സാംമണ്ണില്‍
കിതച്ചയുയിരറ്റ
സ്വപ്നമതത്രയും വീണ്ടും !
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments