കോരസൺ – വാൽക്കണ്ണാടി
മലയാള സിനിമയിലെ ഒരു ചതിയൻ ചന്തുവിനെപ്പറ്റി മത്സരിച്ചു കഥകൾ മെനയുമ്പോൾ, നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയ കടുത്ത ചതിയന്മാരുടെ നടുക്കുന്ന കഥകൾ ആർക്കും അങ്ങനെ എളുപ്പം മറക്കാനാവില്ല. കാരണം, അവർ മറ്റു രൂപങ്ങളിലായി നമുക്കു ചുറ്റും ഇപ്പോഴും അവസരം പാർത്തു നിൽപ്പുണ്ട്. സുഹൃത് സംഭാഷണത്തിൽ ഒരു സ്നേഹിതന് നേരിട്ട അനുഭവം പങ്കുവയ്‌ക്കുകയായിരുന്നു;
ജോർജിനെപ്പോലുള്ള സുഹൃത്തുക്കളാണ് എൻറെ അനുഗ്രഹം എന്ന് തോന്നിയിരുന്നു. അമേരിക്കയിൽ വന്നു ചാടി, വിസ ഒന്നും ഇല്ലാതെ ഒളിച്ചു താമസിച്ച അയാളെ മാസങ്ങളോളം കൂടെതാമസിപ്പിച്ചു ഒരു ബിസിനസ് തുടങ്ങാനുള്ള പണവും സംഘടിപ്പിച്ചു വിസയുടെ കാര്യങ്ങളും ചെയ്തു സഹായിച്ചു. അയാളെ സഹായിക്കാൻ കടം വാങ്ങി പണമിറക്കിയ ബിസിനസ് പൊളിഞ്ഞു , ഉള്ള പണമെല്ലാം നഷ്ട്ടപ്പെട്ടു. തന്റെ സാമ്പത്തീക പ്രയാസം മനസ്സിലാക്കി ജോർജ്ജ് വേറെ എവിടേക്കോ പോയി. കുറെ കാലത്തിനു ശേഷമാണു അറിയാൻ കഴിഞ്ഞത്, ആ ബിസിനസ് നീക്കം പൊളിച്ചത് ജോർജ്ജ് തന്നെ അറിഞ്ഞോണ്ടായിരുന്നു എന്നും , കൂടെ കൊണ്ടുനടന്ന സമയത്തുതന്നെ മറ്റൊരു പേരിൽ അയാൾ ഒരു കമ്പനി തുടങ്ങിയിരുന്നു എന്നും, തനിക്കുണ്ടായിരുന്ന പരിചയങ്ങളും ബന്ധങ്ങളും മുതലാക്കി ലോണും മറ്റും ശരിയാക്കി, തന്നെ അതിൽനിന്നും ഒഴിവാക്കി, ആ ബിസിനസ് അയാൾ സ്വന്തമാക്കി. അവിവാഹിതനായിരുന്ന അയാൾ ഒരു പെണ്ണിനെ പ്രേമിച്ചു അവളെ വിവിഹം ചെയ്യാം എന്ന് മോഹിപ്പിച്ചു അവളിൽ നിന്നും കുറെ പണം തട്ടി. വിവാഹത്തിന് വാക്ക് കൊടുത്ത അയാൾ, അവൾ വാങ്ങിക്കൊടുത്ത സൂട്ടും കൊണ്ട് നാട്ടിൽ പോയി മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു കൊണ്ടുവന്നു വളരെ സമ്പന്നനായി, അറിയപ്പെടുന്ന ബിസിനെസ്സ് കാരനായി മാറി. അങ്ങനെ എത്രയോ പേരെ ഇരയാക്കിയാണ് അയാൾ ഉന്നത നിലയിലും വിലയിലും എത്തിയത് .
സാം, സാമ്പത്തീകമായി ഭദ്രമായ കുടുംബത്തിലെ ഏക മകൻ, ഗൾഫിൽ ബിസിനസ് ആയിരുന്നു. തന്റെ ആടംബര ജീവിതം കൊണ്ടാണോ എന്നറിയില്ല ബിസിനസ് കടത്തിൽ കൂപ്പുകുത്തി, കുടുംബത്തെ നാട്ടിൽ കൊണ്ട് വിട്ടു. താമസിയാതെ അച്ഛൻ മരിച്ചു, അമ്മ സംസാര ശേഷി നഷ്ട്ടപ്പെട്ടു കിടപ്പിലുമായി. തന്റെ ബിസിനസ് തിരിച്ചുപിടിക്കാനുള്ള ശ്രമിത്തിനിടയിൽ ഗൾഫിൽ ജയിലിൽ ആയ സാം കടുത്ത പ്രതിസന്ധിയിൽ ജീവിക്കൊമ്പോഴും സുന്ദരിയായ ഭാര്യ അടിച്ചുപൊളിച്ചു നാട്ടിൽ ജീവിക്കുന്നുണ്ടായിരുന്നു. ഏതൊക്കെയോ ആൾക്കാരുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന അവർ സാമിന്റെ സംസാര ശേഷി നഷ്ട്ടപ്പെട്ട അമ്മയുടെ മുൻപിൽ വച്ചുപോലും അവിഹിത ബന്ധം നടത്തിയിട്ടുണ്ട് എന്ന് നാട്ടിലെ ഒരു സുഹൃത്ത് പറഞ്ഞു. ഏറെ താമസിയാതെ സാമിന്റെ മരണവാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്, താമസിയാതെ അമ്മയും കടന്നുപോയി. കൂട്ടുകാരെ അളവിലേറെ സ്നേഹിച്ചിരുന്ന സാമിന്റെ ഓർമ്മകൾ ചിലപ്പോഴൊക്കെ കടന്നുവരുണ്ട്, അപ്പോഴൊക്കെ ചതിയുടെ വികൃത മുഖങ്ങളും.
സഭയുടെ പണിക്കായി എന്നുപറഞ്ഞു ആളുകളിൽ നിന്നും സംഭാവന വാങ്ങി സ്വന്തമായി റിയൽ എസ്റ്റേറ്റ് നടത്തിയ സഭാനേതാവ്, ആളുകളിൽ നിന്നും പലതരം കഥകൾ പറഞ്ഞു ചിട്ടി നടത്തി മുങ്ങിയ വിദഗ്ധൻ , റോൾസ്‌റോയ്‌സ് കാറിൽ നടന്നു ബാങ്ക് ലോൺ കരസ്ഥമാക്കി സ്ഥലം കാലിയാക്കിയ ഇൻവെസ്റ്റ്മെന്റ്കാരൻ, പുറം കാണാത്ത പത്രമാധ്യമങ്ങളുടെ പേരിൽ പരസ്യം വാങ്ങി വഞ്ചിച്ച ചെറുകിട തരികിടകൾ, ആദ്യമായി വീട് വാങ്ങുന്നവരെ പറ്റിച്ചു ഭവനവായ്‌പ്പ സംഘടിപ്പിച്ചു കുളത്തിലാക്കി കമ്മീഷൻ അടിക്കുന്ന ചെറുകിട ബാങ്കിങ് ഏജന്റുമാർ തുടങ്ങി നിരവധി തട്ടിപ്പുവീരന്മാരുടെ കഥകൾ അമേരിക്കയിലെ മലയാളികൾക്കിടയിൽ തന്നെയുണ്ട്. അങ്ങനെ എത്രയെത്ര ചതിക്കഥകൾ കൂട്ടിയതാണ് ജീവിതം.
മലയാളത്തിന്റെ ഒരു ജനപ്രിയനടൻ ഒരുക്കി എന്നു പറയപ്പെടുന്ന ചതിക്കഥകളും അതിനെ ചുറ്റിപ്പറ്റിയ ചർച്ചകളും, മനുഷ്യന്റെ പരിണാമ പ്രക്രിയയിലെ നിർണായകമായ ചതിയുടെ പ്രാധാന്യത്തെ വെളിവാക്കുകയാണ്. ഒരുതരത്തിൽ പ്രകൃതി ഒരുക്കിയ ചതിയുടെ പരിണാമ ഫലമാണ് നമ്മുടെ ഒക്കെ ജൻമം പോലും. ഒരു മിമിക്രി കലാകാരൻ അഭിനേതാവായി കഴിയുമ്പോഴും ഒപ്പം കൂട്ടിയ വാസന ജീവിതത്തിൽ പകർന്നുചേരുന്നോ എന്ന് ഇനിയും കണ്ടു പിടിക്കേണ്ടിവരുന്നു. ഒരു കൊള്ളക്കാരൻ രാജാവായാൽ അവന്റെ ഇഷ്ട്ട വിനോദം കൊണ്ടുനടന്നേക്കാം. ആട്ടിൻതോലിട്ട ചെന്നായ് എന്ന പ്രയോഗം തന്നെ അങ്ങനെ ഉണ്ടായതല്ലേ.
മിമിക്രി എന്ന കലാശാഖ മലയാളത്തിൽ രേഖപ്പെടുത്താൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ജന്തു ശാസ്ത്രപ്രകാരം, വേട്ടയാടാനും ഇരക്ക് രക്ഷപ്പെടാനും ഉള്ള ഒരു ജനിതക കൃത്രിമ ഏർപ്പാടാണ് മിമിക്രി. ഓന്തിന്റെ നിറംമാറ്റവും, നീരാളിയുടെ മഷിപകർത്തലും പക്ഷികളുടെ ചില പ്രത്യേക ശബ്ദങ്ങളും ഒക്കെ ചില രക്ഷപെടാനുള്ള അടവുകളാണ്. മനുഷ്യന്റെ ജീവിത പശ്ചാത്തലത്തിൽ അത് ലയിപ്പിച്ചപ്പോൾ ഒരു കലയായി മാറി . അത് മുഴുവൻ കൃത്രിമമാണെന്നു അറിഞ്ഞുകൊണ്ട് നാം കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു.
ഉഗ്രപ്രതാപശാലിയായി വാണ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെയും , മലയാളം നടൻ കലാഭവൻമണിയുടെയും മരണത്തിന്റെ ദുരൂഹത, ഒരു പക്ഷെ അവർക്കറിയാമെങ്കിൽ കൂടി ഒഴിവാക്കാൻ മേലാത്ത ചതികൾ നിറഞ്ഞു നിന്നിരുന്നു എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. കാറുവാങ്ങാൻ പോകുമ്പോഴോ, ഇൻഷുറൻസ് എടുക്കാൻ പോകുമ്പോഴോ മാത്രമല്ല, വെറുതെ ടി. വി. ശ്രദ്ധിച്ചിരുന്നാൽ പോലും അറിയാതെ നാമെല്ലാം പെട്ട് പോകുന്ന അനവധി ചതിക്കുഴികൾ നമുക്ക് ചുറ്റും ഉണ്ട്. ഒക്കെ തിരിച്ചറിയാമെങ്കിലും നാം അറിയാതെ ഇരയായിത്തീരുന്ന ഈ ചതിയുടെ യുഗം എന്ന് അവസാനിക്കുമോ എന്ന് അറിയില്ല.
ബൈബിളിലിലെ ഉൽപ്പത്തി പുസ്തകത്തിൽ, ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായിഎടുത്തു എന്ന് പറയുന്നു. അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവുംദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെപ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ. ഇത് ഒരുവൻ ചതിയാണെന്ന തിരിച്ചറിവാണ് നോഹയുടെ കാലത്തു ഒരു മഹാ പ്രളയത്തിന് ദൈവത്തെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. അങ്ങനെ ദൈവപുത്രമാരും മനുഷ്യരുടെപുത്രിമാരും കൂടി ഉത്പാദിപ്പിച്ച സങ്കരവർഗ്ഗത്തെ പൂർണമായി ദൈവം തന്നെ ഇല്ലാതാക്കി.
ചതിയുടെ ആദ്യപാഠങ്ങൾ പോലും മനുഷ്യൻ ശ്രദ്ധിച്ചു തുടങ്ങിയത് ദൈവത്തിന്റെ ഉദ്യാനമായ ഏദൻ തോട്ടത്തിൽനിന്നു തന്നെയാണ്. ദൈവത്തെപോലെതന്നെ സർവ്വശക്തൻ ആകാനുള്ള പ്രലോഭനങ്ങൾ ഉരുവായതും തെറ്റിദ്ധരിക്കപ്പെട്ടതും , വഞ്ചിക്കപ്പെട്ടു ആട്ടി പുറത്താക്കപ്പെട്ടതും ഒക്കെ ഈ ദേവസന്നിധിയിൽ നിന്ന് തന്നെയാണ്. സ്വന്തം എന്ന് കരുതി സ്നേഹിച്ചു കൈപിടിച്ച് കൊണ്ടുനടന്ന ജൂദാസ് മഹാ പുരോഹിതന്മാർക്കൊപ്പം ഒരുക്കിയ മഹാചതിയിൽപെട്ട് രക്തം വിയർപ്പാക്കിയ ജീസസ്, മറ്റൊരു ദൈവീക ഉദ്യാനമായ ഗത്സമനയിൽ ഇരുന്നാണ്, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റണമേ എന്ന് വിലപിച്ചത്. വീണ്ടും ബൈബിളിലെ അവസാന ഭാഗമായ വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും എന്ന മറ്റൊരു ഉദ്യാനത്തിൽ, ഒരു ജനതയെ മുഴുവൻ