Tuesday, December 10, 2024
HomeLiteratureചീത്തവിളി നിന്നും കേള്‍ക്കേണ്ട ഗതികേട്. (അനുഭവ കഥ)

ചീത്തവിളി നിന്നും കേള്‍ക്കേണ്ട ഗതികേട്. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഞാൻ ഒരു അഞ്ച്‌ വർഷം സ്വകാര്യ ബസിൽ കണ്ടക്റ്ററായി ജോലി നോക്കിയിട്ടുണ്ട്‌. അഞ്ച്‌ എന്ന് പറയുന്നത്‌ വല്ലവർക്കും സംശയം ഉണ്ടെങ്കിലോ? 1993 94 95 96 97. അതും ഒരേ മുതലാളിമാരുടെ വണ്ടികളിൽ.
ഒരു ദിവസം വൈകുന്നേരം മയ്യനാട്‌ നിന്ന് കൊട്ടിയത്തോട്ട്‌ പോകുമ്പോൾ പല യാത്രക്കാരും കയറുന്നുണ്ടെങ്കിലും ഒരാൾ കയറിയിട്ട്‌ ടിക്കറ്റ്‌ എടുത്തില്ല. ഞാൻ കണ്ടിട്ടുള്ള ആളല്ല. അതുകൊണ്ട്‌ ഞാൻ ടിക്കറ്റ്‌ അല്ലാത്തത്‌ എന്തുകൊണ്ട്‌ എന്ന് തിരക്കി. അപ്പോഴും അയാൾ ടിക്കറ്റ്‌ അല്ലാ എന്നേ പറയുന്നുള്ളു.
ഞാൻ ബസിൽ ഒറ്റ ബെല്ലടിച്ചു. വണ്ടി നിറുത്തി. ഞാൻ പറഞ്ഞു ടിക്കറ്റ്‌ എടുത്തിട്ടേ വണ്ടി പോകുന്നുള്ളു. അയാൾ ടിക്കറ്റ്‌ എടുത്തില്ല. ഞാൻ വണ്ടിയിൽ നിന്ന് ഇറക്കി വിട്ടു. അയാൾ കൊല്ലം എസ്‌ പി ഓഫീസിലെ പിയൂൺ ആയിരുന്നു.
വണ്ടി കൊട്ടിയത്ത്‌ ചെന്നു. വണ്ടി മുതലാളി കടയിൽ ഉണ്ടായിരുന്നു. എന്നോട്‌ ചോദിച്ചു. എന്ത്രാ വണ്ടി താമസിച്ചത്‌? ഞാൻ കാര്യങ്ങൾ പറഞ്ഞു. അപ്പോൾ മുതലാളി പറഞ്ഞു. എടാ എഴുപത്‌ പൈസയ്ക്ക്‌ വേണ്ടി വണ്ടിയുടെ സമയം കളയണമായിരുന്നോ. ഇനി അധവ തിരിച്ച്‌ ചെല്ലുമ്പോൾ അയാൾ ആളിനെ കൂട്ടി വണ്ടി തടഞ്ഞാൽ ആ ട്രിപ്പും പോകില്ലേടാ. (എന്നെ എടാ പോടാ വിളിയ്ക്കാവുന്ന ആളാണു മുതലാളി. എന്റെ സ്വന്തക്കാരനുമായിരുന്നു.) അതുകൊണ്ട്‌ ഇങ്ങനെ ഉള്ള പണിയ്ക്കൊന്നും പോകണ്ടാ എന്ന് പറഞ്ഞു.
ഒരു ദിവസം കൊല്ലം ചിന്നക്കടയിൽ. ഞാൻ ചവറ വണ്ടിയിൽ ചിന്നക്കടയിൽ എത്തിയപ്പോൾ ജേ ആർ എന്ന ഞങ്ങളുടെ പുറക്‌ വണ്ടി മുൻപിൽ പിടിച്ചിട്ടിരിയ്ക്കുന്നു. ഞങ്ങൾ ഇറങ്ങി ചെന്ന് സംസാരിച്ച്‌ വഴക്ക്‌ കൂടി നിൽക്കവേ പെട്ടന്ന് ആ ബസിന്റെ ഒരു വശത്തേ ഗ്ലാസ്‌ അടിച്ചങ്ങ്‌ പൊട്ടിച്ചു. അപ്പോൾ തന്നെ എല്ലാവരും മുങ്ങി. പോലീസ്‌ വന്ന് രണ്ട്‌ വണ്ടിയും എടുത്ത്‌ സ്റ്റേഷനിൽ ഇട്ടു.
അടുത്ത ദിവസം വണ്ടിയിറക്കാൻ മുതലാളി പോയി. വായ്ക്ക്‌ രുചിയായി മുതലാളിയ്ക്ക്‌ ഇഷ്ടം പോലെ തെറി കിട്ടി. അത്‌ കഴിഞ്ഞ്‌ മുതലാളി വന്നപ്പോൾ ഞാൻ പറഞ്ഞു. അണ്ണാ ഞങ്ങൾ അല്ലായിരുന്നു കുറ്റക്കാർ. അവരാണു നമ്മുടെ സമയത്ത്‌ വണ്ടി കയറ്റിപ്പിടിച്ചത്‌. അപ്പോൾ മുതലാളി പറഞ്ഞ ഒരേ ഒരു വാക്ക്‌. ഏയ്‌ നിങ്ങളുടെ കയ്യിൽ ഒരു തെറ്റുമില്ല തെറ്റെല്ലാം അവരുടെ ഭാഗത്താണു. നിങ്ങൾ നല്ലവരല്ലെ? എന്നിട്ട്‌ പറഞ്ഞു ഇനി മേലാൽ ബസ്‌ പോലീസ്റ്റേഷനിൽ കയറിയാൽ നിങ്ങൾ തന്നെ പോയി ഇറക്കിക്കൊള്ളണം. എനിയ്ക്ക്‌ ചീത്ത വിളി കേൾക്കാനൊന്നും വയ്യ. അതിനു ശേഷം ഞങ്ങൾ ആരോടും വഴക്ക്‌ കൂടാനൊന്നും പോകില്ലായിരുന്നു.
എന്നാൽ എന്റെ വീടിനടുത്ത്‌ ഒരു വീട്ടിൽ കുറേ ബസുണ്ടായിരുന്നു. അവിടുത്തേ മുതലാളി നല്ല ധൈര്യശാലിയായിരുന്നു. അതുകൊണ്ട്‌ അവരുടെ ബസുകളിലെ തൊഴിലാളികൾ മറ്റു വണ്ടിക്കാരുമായി വഴക്ക്‌ കൂടിയായാലും അടികൂടിയായാലും വൈകുന്നേരം ബ്യാഗ്‌ നിറയേ കാശുമായി വരുമായിരുന്നു. എന്ത്‌ പ്രശ്നം വന്നാലും ആളുണ്ട്‌ കൂടെ.
ഈ വിദേശ രാജ്യങ്ങളിൽ പോലീസുകാർക്ക്‌ നേരേ ഒരു ചെറുവിരൽ അനക്കാൻ ആർക്കും പറ്റില്ല. അനക്കാനുള്ള അവസരവും കൊടുക്കാറില്ല. പോലീസും നിയമവും അതിന്റെ വഴിയ്ക്ക്‌.
നമ്മുടെ നാട്ടിലാണെങ്കിൽ കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയും പോക്രിയും മാക്രിയും ഒക്കേ പോലീസിനെ ചീത്ത വിളിയോട്‌ വിളി. കഴിഞ്ഞ ദിവസം വാട്സപ്പിൽ ഒരു വീഡിയോ കണ്ടു ഒരു പ്രായമുള്ള പോലീസുകാരനെ പുഴുത്ത ചീത്ത വിളിയ്ക്കുന്നു. അദ്ദേഹം കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല. അതുപോലെ പോലീസ്‌ സ്റ്റേഷനിൽ ചെന്ന് ചീത്ത വിളിയ്ക്കുന്നു. പോലീസുകാർ ഒന്നും മിണ്ടുന്നില്ല.
ഇത്‌ കണ്ടപ്പോഴാണു എനിയ്ക്ക്‌ എന്റെ ബസ്‌ മുതലാളിയേ ഓർമ്മവന്നത്‌. തന്റെടമുള്ള മുതലാളിയുടെ കീഴിൽ ജോലി ചെയ്താൽ അവിടുത്തേ തൊഴിലാളികൾക്കും തന്റെടത്തോടെ മുന്നോട്ട്‌ പോകാം.
RELATED ARTICLES

Most Popular

Recent Comments