Thursday, November 14, 2024
HomeLiteratureഞാനും ഷിയാ ഡോക്ടറും.(അനുഭവ കഥ)

ഞാനും ഷിയാ ഡോക്ടറും.(അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഇത്‌ ഞങ്ങളുടെ സ്വന്തം ഡോക്റ്റർ. മയ്യനാട്ട്‌ കാരോട്‌ പറയണ്ട ആവശ്യം ഇല്ല.
ഇത്‌ ഒരു സെൽഫി ആണു. കാണുന്നവർക്ക്‌ അറിയാം ഇഷ്ടമില്ലാതെ ഒന്നും കയറി എടുത്തത്‌ അല്ലന്ന്.
എന്റെ ചെറുപ്പം മുതലെ പനിയും മറ്റും വരുമ്പോൾ ഡോക്റ്ററേ തന്നെയാണു കാണിച്ചിരുന്നത്‌. പക്ഷേ അന്നും ഇന്നും തമ്മിൽ വലിയ വെത്യാസം ഒന്നും ഡോക്റ്റർക്ക്‌ ഇല്ല.
അന്നൊക്കേ ഡോക്റ്ററടുത്ത്‌ ചെന്ന് അസുഖം പറഞ്ഞ്‌ കഴിയുമ്പോൾ. ഡോക്റ്ററുടെ കൈവശം കമ്പനിക്കാർ കൊടുത്ത മരുന്നുണ്ടെങ്കിൽ അത്‌ തരും കൊണ്ട്‌ പോയി കഴി എന്ന് പറയും. ഡോക്റ്ററുടെ കയ്യിൽ മരുന്നില്ലെങ്കിൽ ഒന്ന് രണ്ട്‌ മരുന്നിനു എഴുതി തരും. എന്നിട്ട്‌ നമ്മൾ ഇറങ്ങാൻ നേരമാണു ഡോക്റ്ററുടെ ഫീസ്‌ കൊടുക്കുന്നത്‌. അതും അഞ്ച്‌ രൂപയൊക്കേയാണു.
ഇതിൽ ഏറ്റവും വലിയ തമാശ. എല്ലാവരും ഇറങ്ങാൻ നേരം പോക്കറ്റിൽ കൈ ഇടില്ല. പോക്കറ്റിനു മുകളിൽ കൈ വയ്ക്കും അപ്പോൾ ഡോക്റ്റർ പറയും ആ ആ പൊയ്ക്കോ പൊയ്ക്കോ. അപ്പോഴേക്കും രോഗി സ്ഥലം വിട്ടിരിയ്ക്കും.
ആ സ്വഭാവത്തിനു ഇപ്പോഴും മാറ്റമില്ല എന്നുള്ളതാണു സത്യം. ഇപ്പോൾ ഡോക്റ്റർ ആശുപത്രി ഇട്ടിരിയ്ക്കുകയാണു എന്നാലും ചില ആൾക്കാർ വന്ന് ഡോക്റ്ററേയും കണ്ട്‌ മരുന്നും വാങ്ങി അനങ്ങാതെ ഇറങ്ങി പോകും. ഇത്‌ കണ്ടിട്ട്‌ കൗണ്ടറിൽ ഇരിയ്ക്കുന്നവർ വിളിയ്ക്കും ബിൽ അടച്ചിട്ട്‌ പോ എന്ന് പറഞ്ഞ്‌. അപ്പോൾ ഡോക്റ്റർ അകത്ത്‌ മറ്റ്‌ രോഗിയേ നോക്കിക്കൊണ്ടിരുന്നാലും അവിടിരുന്നുകൊണ്ട്‌ വിളിച്ച്‌ പറയും ആ ആ പോട്ട്‌ പോട്ട്‌.
ഞങ്ങളുടെ ഈ ഡോക്റ്റർക്ക്‌ ഒരു പ്രത്യേകത ഉണ്ട്‌. ആശുപത്രിയിൽ പരിശോധനയ്ക്കുള്ള മിയ്ക്ക സാമഗ്രികളും ഉണ്ടെങ്കിലും ആർക്കും ആവശ്യമില്ലാതെ ഒന്നും പരിശോധിയ്ക്കാൻ എഴുതാറില്ല. രോഗി തന്നെ പറയുകയാണു ഡോക്റ്ററേ രക്തം ഒന്ന് പരിശോധിച്ച്‌ നോക്കിയാലോ? അപ്പോൾ തന്നെ ഡോക്റ്ററുടെ മറുപടി വരും ഇപ്പോൾ ഈ മരുന്ന് കൊണ്ട്‌ പോയി കഴി. പിന്നെയും അസുഖം മാറിയില്ലെങ്കിൽ നമുക്ക്‌ ഒന്ന് പരിശോധിയ്ക്കാം.
എനിയ്ക്ക്‌ പതിനാറു വയസ്‌ കാലം. എന്നും ജലദോഷം ആണു. ഈ ഡോക്റ്ററുടെ അടുത്ത്‌ കൊണ്ടു പോയി കാണിക്കും. പിന്നെ ഹോമിയോ ഡോക്റ്ററേ കാണിക്കും. ഒരു കുറവും ഇല്ല. അവസാനം ഈ ഡോക്റ്ററോട്‌ പറഞ്ഞു. രക്തം ഒന്ന് പരിശോധിച്ചാലോ? അങ്ങനെ ഡോക്റ്റർ അനുമതി നൽകി. ഞാൻ രക്തം പരിശോധിച്ചപ്പോൾ ഇസിനോഫീൽസ്‌ കൂടുതൽ.
ഡോക്റ്റർ എനിയ്ക്ക്‌ ബാനോസൈഡ്‌ ഫോർട്ട്‌ രാവിലെയും വൈകിട്ടും ഓരോന്ന് കഴിയ്ക്കാൻ എഴുതി തന്നു. ഞാൻ അന്ന് കൊട്ടിയം അപ്സരാ മെഡിക്കൽസിൽ ജോലി ചെയ്യുകയാണു. ഞാൻ കടയിൽ ചെന്നു പത്ത്‌ ബാനോസൈഡ്‌ ഫോർട്ട്‌ ഗുളിക എടുത്തു എന്നിട്ട്‌ അതിന്റെ പൈസ മുതലാളിയുടെ കയ്യിൽ കൊടുത്തു. മുതലാളി പൈസയൊന്നും വാങ്ങിയില്ല. അന്ന് പത്ത്‌ ഗുളികയ്ക്ക്‌ അറുപത്‌ പൈസയേ ഉണ്ടായിരുന്നുള്ളു.
ഞാൻ അങ്ങനെ ഒരു ഗുളിക കഴിച്ചു. കുറച്ച്‌ കഴിഞ്ഞപ്പോൾ ശരീരം മൊത്തം മുഴ മുഴ പോലെ വരുന്നു. അങ്ങനെ പിന്നെ കഴിച്ചില്ല. ഡോക്റ്ററുടെ അടുത്ത്‌ ചെന്ന് കാര്യം പറഞ്ഞു. അപ്പോൾ ഡോക്റ്റർ പറഞ്ഞു. അത്‌ മില്ലാലിനു അലർജി ആണു. അതുകൊണ്ട്‌ ഡൈകാർബിൻ ഇങ്ക എന്നൊരു ഗുളിക ഉണ്ട്‌. അത്‌ വാങ്ങി കഴി. അതിൽ അലർജ്ജിയ്ക്കുള്ള മരുന്നും അടങ്ങിയിട്ടുണ്ട്‌.
അങ്ങനെ ആ ഗുളിക വാങ്ങി കഴിച്ചു. അതും എനിയ്ക്ക്‌ അലർജ്ജി. അടുത്ത ദിവസം വീണ്ടും ഡോക്റ്ററുടെ അടുത്ത്‌ പോയി കാര്യം പറഞ്ഞു.
ഡോക്റ്റർ അന്ന് എന്നോട്‌ പറഞ്ഞു. മില്ലാലെ ഒരു അസുഖവും ഇല്ലാത്ത ആളിനെ പിടിച്ച്‌ രക്തം പരിശോധിച്ചാലും ഇത്രയും ഇസിനോഫീൽസ്‌ കാണും അതുകൊണ്ട്‌ മില്ലാൽ ഇനി അതിനു ഗുളിക ഒന്നും കഴിയ്ക്കണ്ട. യാത്ര ചെയ്യുമ്പോൾ പൊടി മൂക്കിൽ കയറാതിരിയ്ക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക. ഒരു തൂവാല കൊണ്ട്‌ മുക്ക്‌ പൊത്തി പിടിയ്ക്കുക എന്നും പറഞ്ഞു വിട്ടു. അതൊടെ എന്റെ തുമ്മലും ജലദോഷവും മാറി കിട്ടി എന്ന് മാത്രമല്ല. പിന്നീട്‌ ഞാൻ മൂക്കിൽ പൊടി വലിച്ചാൽ പോലും തുമ്മില്ലായിരുന്നു.
ഒരു തുറന്ന മനസിനുടമയായ ഡോക്റ്ററുടെ ഭാര്യയും ഡോക്റ്ററാണു. അനസ്തേഷ്യാ സ്പഷ്യലിസ്റ്റ്‌. ഒരു പ്രത്യേകത കൂടി പറയാം. ഡോക്റ്ററുടെ ഭാര്യയുടെ അച്ചൻ പരീക്ഷ കണ്ട്രോൾ ആയിരിയ്ക്കുമ്പോൾ ആണു ഞാൻ പത്താം ക്ലാസ്‌ പരീക്ഷ എഴുതുന്നത്‌. അതുകൊണ്ട്‌ എന്റെ എസ്‌ എസ്‌ എൽ സി ബുക്കിൽ പരീക്ഷ കണ്ട്രോളറുടെ സ്ഥാനത്ത്‌ ഒപ്പ്‌ വച്ചിരിക്കുന്നത്‌ ശ്രീ പ്രഭാകരൻ സാറാണു. ഒരു കാലത്ത്‌ ഞാൻ പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററും അദ്ദേഹം ആയിരുന്നു.
ഞാൻ മനസിലാക്കിയ ഒന്ന് പറയാം.
സിനിമ നാടക കലാകാരന്മാർക്ക്‌ ഭയങ്കര പ്രീയമാണു. എവിടെ വച്ച്‌ കണ്ടാലും ആൾക്കാർ ശ്രദ്ധിക്കും.
എന്നാൽ ഇവരെക്കാൾ ഒക്കേ അഭിനയത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നവർ ആണു കഥകളി കലാകാരന്മാർ. പക്ഷേ അവരെ പൊതു സ്ഥലങ്ങളിൽ ആരും ശ്രദ്ധിയ്ക്കുന്നില്ല. ഇതുപോലെ ആണു എം ബി ബി എസ്‌ ഡോക്റ്റർ മാരും. അനസ്തേഷ്യാ ഡോക്റ്റർ മാരും തമ്മിൽ ഉള്ള പ്രത്യേകത.
ഞങ്ങളുടെ സ്വന്തം ഷിയാ ഡോക്റ്റർക്കും കുടുംബത്തിനും എല്ലാ വിധ നന്മകളും നേരുന്നു.
RELATED ARTICLES

Most Popular

Recent Comments