Thursday, February 5, 2026
HomeAmericaപ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ അറസ്റ്റിൽ; സ്കൂൾ ഫണ്ട് നിർത്തലാക്കുമെന്ന് ഗവർണർ അബ്ബോട്ടിന്റെ ഭീഷണി .

പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ അറസ്റ്റിൽ; സ്കൂൾ ഫണ്ട് നിർത്തലാക്കുമെന്ന് ഗവർണർ അബ്ബോട്ടിന്റെ ഭീഷണി .

പി പി ചെറിയാൻ.

ടെക്സാസ് :ടെക്സസിലെ കൈലിൽ  നടന്ന ഐസ്  വിരുദ്ധ പ്രതിഷേധത്തിനിടെ രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയെ അനുകൂലിച്ച് ഗവർണർ ഗ്രെഗ് അബ്ബോട്ട്. പഠനം തടസ്സപ്പെടുത്തിയുള്ള ഇത്തരം പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന സ്കൂളുകളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രതിഷേധത്തിനിടെ മദ്യപിച്ചതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും തടസ്സം നിന്നതിനുമാണ് രണ്ട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്.

“കുറ്റകൃത്യം ചെയ്യുന്നത് ആരായാലും ശിക്ഷിക്കപ്പെടണം” എന്ന് അബ്ബോട്ട് എക്സിൽ  കുറിച്ചു. ഇത്തരം പ്രതിഷേധങ്ങൾ അരാജകത്വത്തിന് കാരണമാകുന്നുവെന്നും ഇതിന് കൂട്ടുനിൽക്കുന്ന സ്കൂൾ അധികൃതർക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമപരമായ പാഠ്യപദ്ധതി പഠിപ്പിക്കാതെ വിദ്യാർത്ഥികളെ പ്രതിഷേധിക്കാൻ വിടുന്ന സ്കൂളുകളുടെ സർക്കാർ ധനസഹായം നിർത്തലാക്കുന്നത് ആലോചനയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മിനിയാപൊളിസിലെ ഐസ്  വെടിവെപ്പുമായി ബന്ധപ്പെട്ട് ടെക്സസിലെ വിവിധ വിദ്യാലയങ്ങളിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഈ കർശന നിലപാട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments