Tuesday, November 26, 2024
HomeNewsമുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 17 ആയി.

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 17 ആയി.

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 17 ആയി.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മുംബൈയിലെ ഗാഡ്കോപ്പറില്‍ നാലുനില കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം ആറു സ്ത്രീകളും ഒരു പിഞ്ചുകുഞ്ഞും ഉള്‍പ്പെടെ 17 ആയി. സംഭവത്തില്‍ കെട്ടിട ഉടമയും ശിവസേന നേതാവുമായ സുനില്‍ സിതാപിനെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അപകടസ്ഥലം സന്ദര്‍ശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് ഹോമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അനധികൃതമായാണ് ഇതു നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ക്കെതിരെ തിങ്കളാഴ്ച രാത്രി നാട്ടുകാര്‍ യോഗം ചേരുകയും പണികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ 10.45നാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ഭൂരിപക്ഷം പേരെയും രക്ഷിച്ചെങ്കിലും കെട്ടിടങ്ങള്‍ക്കുള്ളില്‍ ആരെങ്കിലും ഇനിയും അകപെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments