വിനോദ് ദേവ്. (Street Light fb group)
അന്തര്‍മുഖത്വങ്ങളുടെ ചിതല്‍പ്പുറ്റില്‍ ഒരു മഹാമുനിയെപോലെ കാലങ്ങളോളം തപസ്സിരുന്നവരാണ് യഥാര്‍ത്ഥപ്രതിഭകള്‍. അക്ഷരങ്ങളുടെ ആകാശത്തുദിക്കുന്ന ഒരപൂര്‍വ്വനക്ഷത്രത്തിന് വേണ്ടി കാത്തിരിക്കുന്ന ഈ പ്രതിഭകളെ അധികമാരും തിരിച്ചറിഞ്ഞെന്നു വരില്ല. ആരും നടക്കാത്ത വഴിയിലൂടെ മറ്റാരും ശ്രദ്ധിക്കാത്ത വേഷത്തില്‍ അവര്‍ നടന്നകലും. മൗനത്തിന്‍റെ ആവരണത്തില്‍ ഉന്നതമായ കാര്യങ്ങള്‍ അവര്‍ സ്വപ്നം കാണും. അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ പിറന്നുവീഴുന്ന ഇവരുടെ വാക്കുകളുടെ അന്തസ്സാരം ഗ്രഹിക്കാനുള്ള അദ്ധ്യാത്മികശ്ക്തി ഒരു കാലത്തേയും ആള്‍ക്കൂട്ടമനസ്സാക്ഷിക്ക് ഉണ്ടായെന്നു വരില്ല.
കലിയുഗാന്ത്യത്തില്‍ തെണ്ടികള്‍ മഹാന്‍മാരുടെ വേഷത്തിലും മഹാന്‍മാര്‍ തെണ്ടികളുടെ വേഷത്തിലും പ്രത്യക്ഷപ്പെടുമെന്ന് പറയുന്നത് പോലെ മഹാന്‍മാരുടെ വേഷം ധരിച്ച ഈ ധൈഷണികപാപ്പരന്‍മാരാണ് ധൈഷണികപാപ്പരത്വമുള്ള ഒരു സമൂഹത്തില്‍ എപ്പോഴും ഒച്ചവെച്ചുകൊണ്ടിരിക്കുന്നത്. ജ്ഞാനി ആകാശത്തെ പോലെ നിശബ്ദനാകുമ്പോള്‍ ധൈഷണികപാപ്പരന്‍മാര്‍ കടലുപോലെ അലറിവിളിക്കുന്നു. എവിടെയും തന്‍റെ മേധാവിത്വത്തിന്‍റെ കൊടിയുയര്‍ത്തുന്നു..നുഴഞ്ഞുകയറി സാഹിത്യസാംസ്ക്കാരിക നേതാക്കളായി വിലസുന്നു. ലൈംഗികത വില്പ്പനച്ചരക്ക് ആയതുകൊണ്ടു അവര്‍ അതിനെക്കുറിച്ചു പ്രസംഗിച്ചു, ഒരു ജീവിതരഹസ്യം പ്രസ്താവിച്ചതുപോലെ നിര്‍വൃതി കൊള്ളുന്നു. പുരുഷലിംഗസ്പര്‍ധ തെളിഞ്ഞുനില്ക്കുന്ന രചനകളെ സ്ത്രീപക്ഷസാസാഹിത്യമായി കൊണ്ടാടുന്നു. ആകാശം എപ്പോഴും ശാന്തമായിരിക്കും..മഹാപ്രപഞ്ചരഹസ്യങ്ങളെപ്പേറി….അപ്പോഴും കടല്‍ അലറിവിളിച്ചുകൊണ്ടിരിക്കും.