ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി : ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിന് ഹൈക്കോടതിയുടെസ് റ്റേ. പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഭരണസംഘം പ്രസിഡന്റ് ജി.കെ. ഗോപാലകൃഷ് ണന്‍, സെക്രട്ടറി ജയദേവന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹര്‍ജി തീര്‍പ്പാകുന്നതുവരെ ക്ഷേത്ര കാര്യങ്ങളില്‍ നിലവിലുള്ള സ്ഥിതി തുടരാം. ഭരണസംഘം ഭാരവാഹികള്‍ക്കായിരിക്കും ക്ഷേത്രത്തിന്റെ ഭരണച്ചുമതലയെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.