പി പി ചെറിയാൻ.
വാഷിംഗ്ടൺ/തെഹ്‌റാൻ : മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശം ഇറാൻ ഔദ്യോഗികമായി തള്ളി. ഇസ്രായേലിനും ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ ആക്രമണം ശക്തമാക്കിയതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
അമേരിക്കയുടെ നിർദ്ദേശങ്ങൾ തള്ളിയ ഇറാൻ, യുദ്ധം അവസാനിപ്പിക്കാൻ ശത്രുരാജ്യങ്
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണമുണ്ടായി. സൗദി അറേബ്യയും ബഹ്‌റൈനും ഡ്രോൺ-മിസൈൽ ഭീഷണിയിലാണ്. പകരമായി ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.
സ്ഥിതിഗതികൾ നേരിടാൻ കൂടുതൽ സൈനികരെ അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് അയച്ചു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ കാരണം ലോകവിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് മുകളിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
