Saturday, May 10, 2025
HomePoemsപ്രണയം. (കവിത)

പ്രണയം. (കവിത)

പ്രണയം. (കവിത)

 നിഷ ഉണ്ണി. (Street Light fb group)
മൗനത്താൽ നീ പടുത്തുയർത്തിയ
ഗേഹത്തിലെ വാചാലതയായ് ഞാൻ മാറിടാം..
കൈകളാല്‍ നിന്നെ മുറുകെ പുണർന്നിടും നേരം..
നിൻ ചൊടികളില്‍ വിരിയുന്ന രാഗത്തിലൊന്നായലി ഞ്ഞിടാം..
അടക്കിച്ചിരിക്കുന്ന കൊലുസ്സിലെ മണികളിൽ
നിൻചുടുനിശ്വാസമേല്ക്കുമ്പോൾ
മുഖതാരിൽ വിരിഞ്ഞതേതു രാഗം..
കാർക്കൂന്തൽ തഴുകിയകൈകളിൽ
അറിയുന്നു ഞാനിന്നാ താരാട്ടിനീണം.
നിൻ കരവലയത്തിലിന്നാദ്യമായ്
ഞാനറിയുന്നു സ്നേഹത്തിന്നാത്മഹർഷം
RELATED ARTICLES

Most Popular

Recent Comments