ഷിബുഗോപാലന്‍. (Street Light fb group)
കരിയിലക്കാറ്റായി
ഞാനരികിലെത്തു-
മ്പോഴവളൊരു
ചാറ്റല്‍ മഴയായി
ചാറിയെന്റെ
ചുണ്ടിടങ്ങളില്‍ ..!
ഇടവപ്പാതിയില്‍
ഇടിയുംമിന്നലും
തകിലുകൊട്ടുമ്പോള്‍
ഉടലുരുമ്മി
ഉരുളുപൊട്ടി
രാമഴപ്പെയ്ത്തു..!
കാലവര്‍ഷക്കെടു-
തിവന്നവള്‍
ഒഴുകിപ്പോയപ്പോള്‍
കണ്ണീര്‍മഴ പെയ്തോലിച്ചു
കവിള്‍ത്തടങ്ങളില്‍ ..!
കാറും കോളും
കറുത്തിരുണ്ടു
മനം നിറഞ്ഞു,
പെയ്തൊഴിയണമീ
ഉഷ്ണഭൂമിയില്‍
തപം ശമിപ്പിയ്ക്കാന്‍ ..!
——————————