Sunday, April 27, 2025
HomePoemsതീച്ചൂട്.

തീച്ചൂട്.

അസിത ബാവ. എ .

 പൊള്ളുന്ന പനിയാണു
നിനക്കെന്നു
പൊള്ളു പറഞ്ഞതെന്തേ
നീയെന്നോടു.
തീച്ചിറകുള്ള ശലഭങ്ങളെന്റെ
നെഞ്ചകമുരുക്കിയിട്ടും
ആ വിറയലും നോവും
ഉഷ്ണവും കുളിരുമെന്നെ
വലയം ചെയ്തിട്ടും…
ഓർമ്മകൾ
ഓടിമാറാനാകാതെ
നിഴൽ ചിത്രങ്ങളായി
പാതി വഴിയിൽ
തല കുമ്പിട്ടിരിക്കുന്നു…
ഗാഢനിദ്രയിൽ
തേടിയെത്തുന്ന സ്വപ്നങ്ങളെപ്പോലും
അവ നീറ്റുമ്പോൾ…
കാറ്റും കടലും
ഒരേ ഈണത്തിൽ ചൊല്ലുന്നല്ലോ
പനി നിനക്കല്ല എനിക്കാണെന്നു..!
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments