Saturday, November 23, 2024
HomeCinemaഅഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിക്കാത്തതിൽ വികാരഭരിതനായി നടൻ...

അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിക്കാത്തതിൽ വികാരഭരിതനായി നടൻ ആസിഫ് അലി.

അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിക്കാത്തതിൽ വികാരഭരിതനായി നടൻ ആസിഫ് അലി.

ജോണ്‍സണ്‍ ചെറിയാന്‍.
അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന പുതിയ ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക ശ്രദ്ധ ലഭിക്കാത്തതിൽ വികാരഭരിതനായി നടൻ ആസിഫ് അലി. ഫേസ്ബുക്ക് ലൈവിലാണ് ആസിഫ് അലി സിനിമയെക്കുറിച്ചും തങ്ങളുടെ ‌കഷ്ടപ്പാടിനെക്കുറിച്ചും പറഞ്ഞത്. ചിത്രത്തിന്റെ പൊമോഷന് വേണ്ടി താൻ ഒന്നും ചെയ്യാത്തത് കാരണമാണ് ചിത്രത്തിന് സ്വീകാര്യത കുറഞ്ഞതെന്ന വാർത്ത അറിഞ്ഞതാണ് ഫേസ്ബുക്ക് ലൈവിൽ എത്താൻ കാരണമെന്ന് ആസിഫ് അലി പറഞ്ഞു.
തന്റെ മുന്‍കാല ചിത്രങ്ങളെ താരതമ്യം ചെയ്താണ് സിനിമ കാണാതിരിക്കുന്നതെങ്കില്‍ തന്നെ മറന്ന് ഈ സിനിമ കാണണമെന്നും ആസിഫ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. നടി ഭാവനയുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് ചർച്ച ചെയ്ത രീതികൾ തന്നെ ഏറെ വേദനിപ്പിച്ചെന്നും അതിനാലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തതെന്നും എന്നാൽ സിനിമയ്ക്ക് വേണ്ടിയാണ് താൻ ഇപ്പോൾ ഫേസ്ബുക്കിൽ വീണ്ടും എത്തിയെതെന്നും ആസിഫ് പറയുന്നു. ഒരുപാട് പേരുടെ കഷ്ടപ്പാട് ഉണ്ട് ഈ സിനിമയില്‍. രണ്ടുവര്‍ഷം മുമ്പേ ഈ സിനിമയുടെ ഷൂട്ട് തുടങ്ങിയതാണ്. അന്നുമുതലേ ഓമനക്കുട്ടന്റെ വിശേഷങ്ങള്‍ നിങ്ങള്‍ അറിയുന്നുണ്ടായിരുന്നു. പിന്നീട് ഒരുപാട് പേര്‍ ചോദിച്ചിരുന്നു എന്താണ് ആ സിനിമയ്ക്ക് പറ്റിയത്.
എന്തുകൊണ്ട് റിലീസ് ആകുന്നില്ല. പക്ഷേ അതിനെയെല്ലാം തരണം ചെയ്ത് ചിത്രം റിലീസിനെത്തി. എന്നാല്‍ ഞങ്ങള്‍ വിചാരിച്ചതുപോലെ നല്ല തിയറ്ററുകളില്‍ റിലീസ് ചെയ്യാനോ പബ്ലിസിറ്റികൊടുക്കാനോ സാധിച്ചില്ല. ചിത്രം റിലീസ് ആയെന്ന് അറിയാത്തവരും ഒരുപാടുണ്ട്. ഇതൊരു എക്‌സ്പിരിമെന്റല്‍ സിനിമയാണ്.
ഇതിനെ പിന്തുണച്ചാലേ ഇനിയും ഇതുപോലുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകൂ. ആഷിഖും റിമയും സണ്ണിയുമൊക്കെ ഇതിന് സപ്പോര്‍ട്ട് ചെയ്ത് എത്തിയിട്ടുണ്ട്. പല തിയറ്റുകളില്‍ നിന്നും ഈ സിനിമ ഉടന്‍ മാറുമെന്നാണ് പറയുന്നത്. മള്‍ടിപ്ലക്‌സില്‍ സിനിമയില്ല. അതൊക്കെ ഒരു പ്രശ്‌നമാണ്.
ഇത് ടോറന്റില്‍ വന്നാല്‍ ഹിറ്റ് ആകും എന്ന് എന്റെ മനസ്സിലും ഉണ്ടായിരുന്നു. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തണ്ട എന്ന് ഓര്‍ത്ത് മാത്രമാണ് ഇതിന്റെ പ്രചാരണപരിപാടികളില്‍ നിന്നും ഞാന്‍ വിട്ടുനിന്നത്. മാത്രമല്ല ഫെയ്‌സ്ബുക്കിലും വലിയ ആക്ടീവ് അല്ല. അയാം ടോണി എന്ന സിനിമ കഴിഞ്ഞാല്‍ ഞാന്‍ നന്നായി അഭിനയിച്ച മറ്റൊരു ചിത്രമാണിതെന്ന് ഒരുപാട് പേര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ഇനിയും ഒരുമിച്ച് നല്ല പടങ്ങള്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ ഇത് കാണണം.
ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന പോസ്റ്റേര്‍സ് ഇല്ല ഫ്‌ലക്‌സ് ഇല്ല, അങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ സിനിമ തിയറ്ററുകളില്‍ ഓടാന്‍ വേണ്ടിയാണ് ഞാന്‍ നിങ്ങളോട് ഇങ്ങനെ അപേക്ഷിക്കുന്നത്. ഞാന്‍ ഇത്രയും നെര്‍വസ് ആയി ഫേസ്ബുക്കില്‍ വന്നിട്ടില്ല. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഈ സിനിമ ഓടണം. അതുകൊണ്ടാണ് ഇത്രയും ഡെസ്പറേറ്റ് ആയി സംസാരിക്കുന്നത് എന്നും ആസിഫ് അലി പറയുന്നു.
RELATED ARTICLES

Most Popular

Recent Comments