Sunday, May 25, 2025
HomePoemsമനംകവർന്നൊരു മാരിപ്പെണ്ണ്. (കവിത)

മനംകവർന്നൊരു മാരിപ്പെണ്ണ്. (കവിത)

മനംകവർന്നൊരു മാരിപ്പെണ്ണ്. (കവിത)

നിഷ ഉണ്ണി. (Street Light fb group)
കാറൊളിവാർമുടി അഴിച്ചൂ…മാരി
തൻ തരളബാഷ്പങ്ങൾ പൊഴിച്ചൂ
പ്രിയമോടെ മൊഴിയുമായോടിയണഞ്ഞവൾ
അവനിതൻ മാറിൽ വീണുടഞ്ഞു.
നീർമുത്തു ചിതറുമവളുടെ മൊഴിയിന്നീ
രാവിൻറെ മാറിൽവീണലിഞ്ഞൂ
മറുമൊഴി അവൾതേടിയലഞ്ഞിരുന്നൂ
രാവിൻ നിശ്വാസമായവളലിഞ്ഞിരുന്നൂ
വാർമുടി തഴുകി ചുംബിച്ച കാറ്റിന്‍റെ
ചുവടുകളൊത്തവൾ നടനമാടി
കാമിനിയവളുടെ ലാസ്യനടനമെന്നിൽ
ഒരു കുളിർമാരിപോൽ പെയ്തിറങ്ങി.
തണുവിരൽ മൃദുവായി തഴുകിയവൾ എന്നിൽ,
തരളവികാരങ്ങൾ പകർന്നു നില്ക്കേ..
മറുമൊഴി അവൾക്കായി നല്കി…ഞാനും
എൻറെ ഹൃത്തന്ത്രികൾ മീട്ടും പ്രണയഗാനം.
RELATED ARTICLES

Most Popular

Recent Comments