Monday, May 26, 2025
HomeCinemaആരാധകരുടെ ഒരു കാത്തരിപ്പിനുകൂടി വിരമമായി. ദുല്‍ഖറിന്റെയും അമാലിന്റെയും രാജകുമാരിക്ക് പേരിട്ടു.

ആരാധകരുടെ ഒരു കാത്തരിപ്പിനുകൂടി വിരമമായി. ദുല്‍ഖറിന്റെയും അമാലിന്റെയും രാജകുമാരിക്ക് പേരിട്ടു.

ആരാധകരുടെ ഒരു കാത്തരിപ്പിനുകൂടി വിരമമായി. ദുല്‍ഖറിന്റെയും അമാലിന്റെയും രാജകുമാരിക്ക് പേരിട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
അങ്ങിനെ ദുല്‍ഖര്‍ ആരാധകരുടെ ഒരു കാത്തരിപ്പിനുകൂടി വിരമമായി. കാത്തിരിപ്പിനൊടുവില്‍ താരകുടുംബത്തിലേയ്ക്ക് വിരുന്നുവന്നെത്തിയ കൊച്ചു രാജകുമാരിക്ക് പേരിട്ടു. മറിയം അമീറ സല്‍മാന്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റ് രേഷ്മ ഗ്രേസാണ് ദുല്‍ഖറിന്റെയും അമാലിന്റെയും മകളുടെ പേര് പുറത്തുവിട്ടത്. ദുല്‍ഖറും അമാലും മകളുടെ പിറവി അറിയിച്ചുകൊണ്ട് അയച്ച താങ്ക്സ് കാര്‍ഡാണ് ഗ്രേസ് ഷെയര്‍ ചെയ്തത്. ഈ കാര്‍ഡില്‍ ദുല്‍ഖര്‍ മകളുടെ പേര് പറയുന്നുണ്ട്.
ഞങ്ങള്‍ക്ക് ആഗ്രഹിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി ഞങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. ഞങ്ങളുടെ മകളുടെ പിറവിയുടെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ അതിയായ ആനന്ദമാണുള്ളത്. മരിയം ആമീറ സല്‍മാന്‍. ആവളുടെ സൂപ്പര്‍ എക്സൈറ്റഡ് രക്ഷിതാക്കളില്‍ നിന്ന്. അമാലും ദുല്‍ഖറും.-ഇതാണ് കുഞ്ഞു സമ്മാനപ്പൊതിക്കൊപ്പം രേഷ്മയ്ക്ക് ലഭിച്ച കത്ത്.
മെയ് അഞ്ചിനാണ് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ ചെന്നൈ മദര്‍ഹുഡ് ആസ്പത്രിയില്‍ വച്ച്‌ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് ദുല്‍ഖറിന്റെ കുഞ്ഞ് എന്ന പേരില്‍ ചില വെബ്സൈറ്റുകള്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഒടുവില്‍ അതെല്ലാം നിഷേധിച്ച്‌ ദുല്‍ഖറിന് തന്നെ രംഗത്ത് വരേണ്ടിയും വന്നിരുന്നു.
RELATED ARTICLES

Most Popular

Recent Comments