Saturday, May 24, 2025
HomePoemsകണ്ണാ ... (കവിത)

കണ്ണാ … (കവിത)

ജയ്മോൾ വർഗീസ് (Street Light fb group).
എൻ മനതാരിൽ മിഴിവോലുമൊരു മാരിവില്ലുപോൽ..
സ്വപ്നങ്ങളുണർത്തുമൊരു സൂര്യാംശു പോൽ…
നിനവു പുണരുമൊരു.. തേനൊലിപോൽ
അഴകാർന്നൊരു ഗന്ധർവ്വ ശിൽപ്പമായ്…
എന്തേ എന്നരികിലണഞ്ഞു പ്രിയ മാനസാ.. നീ
നിൻ മിഴിമുന തഴുകുമാ … തരളമാം വേളയിൽ ..
ഒരു ചെമ്പനീർപ്പൂവായ് വിടരുന്നു.. എൻ മനം..
നിൻ കരാംഗുലി തഴുകി തലോടുമൊരു…
മൺ വീണയായ് ഞാൻ മാറുന്നു സഖേ…
നിൻ മൃദുവാം കളിവാക്കുകളെൻ കാതിൽ..
അമൃതവർഷിണിയായ് കുളിർ ചൊരിയുന്നു….
നിൻ നെഞ്ചോടു ചേർത്തെന്നെ… ഗാഢമായ് പുണരവേ..
നാണത്താൽ പൂത്തുലയുമൊരു കാട്ടു മുല്ലയായ്…
ഞാൻ മാറിടുന്നെന്നോമനേ….
പ്രിയമോലുമാ..വദനത്തിലെൻ മുഖം അരുമയായ് ചേർക്കവേ..
മാധവലീലകളാളിടുന്നെൻ മനം സദാ എന്തിനോ …മൽ പ്രിയനേ
RELATED ARTICLES

Most Popular

Recent Comments