സുധീമുട്ടം. (Street Light fb group)
“രാത്രിയിലെ ഫെയ്സ് ബുക്കിലെ കുത്തിയിരിപ്പ് അവസാനിക്കുമ്പോൾ സമയം 2 മണി ആയി
ഞായറാഴ്ച ആയതു കൊണ്ട് ജോലിക്ക് പോകണ്ടാല്ലോ
മതിവരുവോളം ഒന്ന് ഉറങ്ങിക്കളയാം എന്ന ചിന്തയോടെ ബെഡ്ഡിന്റെ വശത്തേക്ക് ചരിഞ്ഞു കിടന്നു
ഭാര്യയും മകനും അഗാധ നിദ്രയിലേക്ക് ഊർന്നു വീണു കഴിഞ്ഞിരുന്നു
കളങ്കമില്ലാത്ത മനസ്സോടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ അവനുറങ്ങുന്നു
ഭാര്യയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയതേ ഞാൻ ഞെട്ടിപ്പോയി
കണ്ണുകൾ രണ്ടും മുഴിപ്പിച്ച് ഭദ്രകാളിയുടെ ഭാവത്തോടെ പൊട്ടി തെറിച്ചു
പാതിരാത്രി മുഴുവൻ കുത്തിയിരുന്ന് കണ്ട പെണ്ണുങ്ങളോട് ചാറ്റിയട്ട് വന്നിരിക്കുന്നു
ഭാര്യയും മകനും വല്ലതും കഴിച്ചോ എന്തെങ്കിലും കുഴപ്പമുണ്ടോ അല്ലെങ്കിൽ സ്നേഹത്തോടെ ഒരു വാക്കൊന്ന് ചോദിക്കാമല്ലോ
ഒരുമാത്ര ഞാൻ നിശബ്ദനായി
ശരിയാണ് അവൾ പറഞ്ഞത്
ഇന്നൊരു രാത്രിയിൽ ഒന്നും ചോദിച്ചില്ല
നല്ലൊരു കഥയെഴുതി പോസ്റ്റ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു
കിട്ടുന്ന ലൈക്കും കമന്റും നോക്കി സമയം പോയത് അറിഞ്ഞില്ല
ആകപ്പാടെ തിരക്കൊഴിഞ്ഞ് കിട്ടുന്ന കുറച്ച് സമയം ശനിയാഴ്ച രാത്രിയാണ്
ആ ഒരു ദിവസം മാത്രമാണ് ഫെയ്സ്ബുക്കിൽ ഒന്നു കയറുന്നത്
ഒരു ദിവസം വിശേഷം ഒന്നും തിരക്കിയില്ലെങ്കിൽ വല്ലതും സംഭവിക്കുമോ?
വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയട്ട് ഒരു കാര്യവുമില്ലെന്ന് സമാധാനിച്ച് മെല്ലെ കണ്ണടച്ചു
നാളെ രാവിലെ എഴുന്നേൽക്കണം
അടുക്കളപ്പണിയിൽ എന്നെയൊന്ന് സഹായിക്കണം
വല്ലതും തിന്നാൻ ഉണ്ടാക്കി തന്നിട്ടു വേണം എനിക്ക് അയലത്തെ രമണീടെ കൊച്ചിനെ വിളിച്ചു കൊണ്ടു വരാൻ പോകണം
ആ കൊച്ചിനു ഇത് മാസം 7 ആണ്
ഈശ്വരാ ഇതെന്ത് പരീക്ഷണം
നേരത്തെ അവളെ അടുക്കളപ്പണിയിൽ സഹായിച്ചു എന്നു വെച്ച് ഇത്രയും അഹങ്കാരമാകാമോ പെണ്ണുങ്ങൾക്ക്
കൊച്ചിനു സ്കൂളിലും എനിക്ക് ഓഫീസിലും പോകണമെന്ന് വിചാരിച്ച് സഹായിച്ചത് പുലിവാലായല്ലോ
തന്റെ വിധിയെ പഴിച്ച് ഞാൻ ഞാൻ ഉറങ്ങാനായി കണ്ണടച്ചിട്ടും നിദ്രാ ദേവി മിഴികളെ തഴുകിയില്ല
രാവിലെ ഭാര്യയുടെ അലർച്ച കേട്ടാണ് ഉണർന്നത്
ഹും രാവിലെ സഹായിക്കണമെന്ന് പറഞ്ഞതിനു പോത്ത് പോലെ ഉറങ്ങുന്നു
വേഗം എഴുന്നേറ്റ് ഇങ്ങടെ ഒന്ന് വന്നേ
പുളിച്ച കണ്ണുകൾ ആയസപ്പെട്ട് വലിച്ചു തുറന്ന് അടുക്കളയിലേക്ക് മെല്ലെ നടന്നു
ദേ സാമ്പാർ കഷ്ണങ്ങൾ അടുപ്പത്ത് വെച്ചിട്ടുണ്ട്
5 മിനിട്ട് കഴിഞ്ഞ് സാമ്പാർ പൊടി ഇടണം അപ്പോഴേക്കും ഞാനൊന്ന് കുളിച്ചിട്ട് വരാം
പറഞ്ഞതും അവൾ ഇറങ്ങിയോടി
കൃത്യം അഞ്ചു മിനിട്ട് കഴിഞ്ഞു ഞാൻ കിട്ടിയ പൊടി കഷ്ണങ്ങളി തട്ടി
കുറച്ച് കഴിഞ്ഞു സാമ്പാർ റെഡി
കെട്ടിയോളു കുളി കഴിഞ്ഞു വന്നു വീണ്ടും കൽപ്പിച്ചു
വേഗം പല്ല് തേച്ചിട്ട് വാ ദോശയും സാമ്പാറും തരാം
മനസ്സിൽ അവളെ രണ്ട് തെറി വിളിച്ചിട്ട് പല്ല് ബ്രഷ് ചെയ്തു വന്നു
പ്ലേറ്റിലേക്ക് ചൂടും ദോശയുടെ കൊതി പിടിപ്പിക്കുന്ന ഗന്ധം
ആർത്തിയോടെ കഴിക്കാനൊരുങ്ങിയ എനിക്ക് അവൾ സാമ്പാർ ഒഴിച്ചു തന്നു
രണ്ടും കൂടി കൂട്ടി കുഴച്ച് വായിലേക്ക് വെച്ചപ്പോൾ മീൻ മസാലയുടെ ഗന്ധം
ദൈവമേ പൊടി മാറി പോയി.സാമ്പാർ പൊടിക്കു പകരം മീൻ മസാല ആണോ ഇട്ടത്
ഇന്ന് എന്തെങ്കിലും ഇവിടെ സംഭവിക്കും
എന്റെ മുഖഭാവം ശ്രദ്ധിച്ച കെട്ടിയോള് സാമ്പാർ ഒന്ന് രുചിച്ചു നോക്കി
ക്ഷണം തന്നെ അവൾ ഭദ്രകാളിയായി
ഹേ മനുഷ്യാ നിങ്ങൾ എന്നോട് പകരം വീട്ടിയതാ അല്ലേ.രാവിലെ വിളിച്ചു ഉണർത്തിയതിനു
ഒന്നും പറഞ്ഞിട്ട് ഒരു രക്ഷയുമില്ല
ഞാൻ സംയമനം പാലിച്ചത് കൊണ്ട് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല
അല്ലെങ്കിൽ കാണാമായിരുന്നു.അവൾ പാത്രങ്ങൾ എടുത്തെറിയുന്നതും അതിന്റെയൊക്കെ ശബ്ദ കോലാഹലങ്ങളും….എന്താലെ”