Thursday, November 28, 2024
HomeLiteratureഅച്ഛൻ (അനുഭവകുറിപ്പ്).

അച്ഛൻ (അനുഭവകുറിപ്പ്).

അച്ഛൻ (അനുഭവകുറിപ്പ്).

ആര്യ (Street Light fb group).
      ”ഈ അച്ഛനെന്താ വരാത്തെ….”
ഉമ്മറപ്പടിയിൽ നിന്നും മെല്ല മുറ്റത്തിറങ്ങി..
പടിക്കലേക്കു നടന്നു.. അവിടെ നിന്നാൽ ഇടവഴിയിലൂടെ അച്ഛൻ വരുന്നെ കാണാം…  
അച്ഛനാഴ്ചയിലാണു വരുക.. കൈനിറയെ പലഹാരങ്ങളും എനിക്കു പ്രത്‌യേകമാJjgeയി കഥാപുസ്തകങ്ങളും ഉണ്ടാവും…
”ചേച്ചീ ….ചേച്ചി…” അനിയനാണ്… ഇവനെന്തിനു വിളിക്കുവാ…ഇഷ്ടക്കേടോടെ തിരിഞ്ഞു നോക്കി.. 
‘എന്താടാ , എന്തിനാ കാറുന്നെ ”… 
”അമ്മ വിളിക്കുന്നു ”… ഹ്മ്…
എത്തി വലിഞ്ഞൊന്നൂടെ ഇടയിലേക്കു നോക്കി,, ” അച്ഛൻ വരണുണ്ടോ ?”
 ഇല്ല …
പതിയെ തിരികെ നടന്നു… അമ്മയ്ക്കു ദേഷ്യം വന്നിട്ടുണ്ടാവും.. 
”നിന്നോടെത്ര തവണ പറഞ്ഞിട്ടുണ്ട് , സന്ധ്യക്കു പടിക്കലു നിക്കരുതെന്ന്… പറഞ്ഞാൽ കേൾ്ക്കില്ലാലോ… വല്ലതും കണ്ടു പേടിക്കുമ്പോൾ പഠിക്കും”..
         മഴ മെല്ലെ  ചാറിത്തുടങ്ങിയിട്ടുണ്ട്….
ചിലപ്പോൾ മുത്തശ്ശിക്കറിയാരിക്കും ” ഈ വല്ലതും എന്താന്ന് …” മുത്തശ്ശീ …മുത്തശ്ശീ … 
”ന്താ അമ്മൂട്ട്യേ ?മുത്തശ്ശിയോടെന്തോ   ചോദിക്കാനുണ്ടല്ലോ കുട്ടിക്ക്.. ”
അല്ല മുത്തശ്ശീ , പടിക്കലു നിന്നാലെന്താ ….?അമ്മ പറഞ്ഞു , വല്ലതും കണ്ടു പേടിക്കുംന്ന്. 
അമ്മൂട്ട്യേ സന്ധ്യാ നേരത്ത് നമ്മുടെ വീട്ടിലെ വിളക്കു കാണാൻ  മരിച്ചു പോയോരു വരും…  അപ്പോ കുട്ടി പടിക്കലു പോയി നിന്നാലവർക്കു തടസ്സാവില്ലേ…വെറുതേ ഓരോന്നു കണ്ടുപേടിക്കണ്ട കുട്ട്യേ …” അച്ഛനിങ്ങോട്ടു തന്നെയല്ലേ വരുക… പിന്നെന്തിനാ കുട്ടിത്ര വെപ്രാളം കാട്ടണെ..’

ശരി മുത്തശ്ശീ….ഞാനുമ്മറത്തിരുന്നോളാം… പതിയെ ഉമ്മറത്തേക്കു നടന്നു…
”ഈ  അച്ഛനെന്താ വരാത്തെ…. ”കഴിഞ്ഞ തവണ വന്നപ്പോഴെ ശ്രദ്ധിച്ചതാണ്, അച്ഛനാകെയൊരു മാറ്റം… ആരോടും അധികം സംസാരമില്ല…  എന്തോ ഒരാലോചന.. പല തവണ ഞാൻ ചോദിച്ചു..  അച്ഛനു വിഷമം വല്ലതുമുണ്ടോന്ന് ..
ഇല്ലാന്നായിരുന്നു പറഞ്ഞെ…  വായവെക്കാതെ സംസാരിച്ചിരുന്ന എപ്പോഴും പുഞ്ചിരി മാത്രമുണ്ടായിരുന്ന  അച്ഛനാണന്നങ്ങിനെ ഇരുന്നെ….
 അച്ഛനെ ത െൻറ കൂട്ടുകാർക്കൊക്കെ വല്യ ഇഷ്ടാണു. അവരു വീട്ടിൽ വന്നാൽ അച്ഛനുമായിട്ടാണ് കൂട്ട്.. അച്ഛന്െൻറ ഒപ്പം ഭക്ഷണം ഉണ്ടാക്കലും കഴിക്കലും ജഗപൊകയാണ്..
  ”ഈ അച്ഛനെന്താ വരാത്തെ ” പടിക്കലേക്കു നോക്കി.. ആരോ വരണുണ്ടല്ലോ..? ഓടി മുറ്‌റത്തിറങ്ങി.
”അമ്മേ അച്ഛൻ  വന്നു..”
അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞിട്ടു അച്ഛ െൻറ കൈയിൽ പിടിച്ചു… അച്ഛനാകെ നനഞ്ഞിട്ടുണ്ടല്ലോ.. ”കുടയുണ്ടായിരുന്നില്ലേ അച്ഛാ ?”  
”ഇല്ല.” ഒറ്റവാക്കിലുള്ള മറുപടി. അപ്പോഴാണു കണ്ടതു വലതു കൈയിൽ  ചുരുട്ടിപ്പിടിച്ച കുട.. ”അച്ഛാ ഇതു കുടയല്ലേ ‘.. കൈപിടിച്ചുയർത്തിക്കാട്ടിയപ്പോഴാ അച്ഛൻ പറയുന്നെ” അതു മൊബൈലാന്നു…” തന്നെ കളിയാക്കിയതാരിക്കും….ഈ അച്ഛ െൻറ ഒരു കാര്യം..
 അപ്പോഴാണ് അച്ഛ െൻറ അടുത്ത ചോദ്യം വന്നതു…
” സത്യ എപ്പോഴാ വന്നെ ?” അച്ഛാ ഞാൻ സത്യയല്ല , അച്ഛ െൻറ അമ്മുക്കുട്ട്യാ…”
 അച്ഛനതു കേട്ടില്ല…  ” ഉമ്മറത്തു അമ്മ നിൽപുണ്ട്… എല്ലാം കണ്ടോണ്ട്….
തുളുമ്പിയ കണ്ണുകൾ തുടച്ചു അകത്തേക്കു നടന്നു…
അച്ഛനെന്തോ പറ്റീട്ടുണ്ട്… മനസ്സി ലൊരു വല്ലാത്ത പേടി… അച്ഛനേയുള്ളൂ  ആശ്രയത്തിനു…. അച്ഛനു വല്ലതും പറ്റ്യാൽ…….ചിന്തിച്ചു കിടന്നെപ്പോഴോ ഉറങ്ങിപ്പോയി…
രാവിലെ അമ്മ വന്നുണർത്തുമ്പോൾ  ശരിക്കും ദേഷ്യം വന്നു…. ”അമ്മേ ഇത്തിരിക്കൂടെ കിടന്നോട്ടെ ”.. അച്ഛനെ ഡോക്ടറെ കാണിക്കണ്ടേ ?? എണീക്കു മോളെ… ”  അമ്മയുടെ നിസ്സഹായ സ്വരം.. പെട്ടെന്നെണീറ്റു കുളിച്ചു പുറപ്പെട്ടു ഉമ്മറത്തെത്തിയപ്പോൾ എല്ലാരും കാത്തിരിക്കുന്നുണ്ട്……. അമ്മാവനും വന്നിട്ടുണ്ട്… ‘ഇറങ്ങാം അല്ലേ ” …? അമ്മാവ െൻറ ചോദ്യത്തിനു തലയാട്ടി …അച്ഛനെ  എഴുന്നേൽപിക്കാൻ നോക്കിയപ്പോൾ അച്ഛനെണീക്കുന്നില്ല.. കൊച്ചു കുട്ടികളെ പോലെ  മേശയിൽ മുറുകെപ്പിടിച്ചു ഒറ്റയിരിപ്പ്….. ”വന്നേ അച്ഛാ … ഡോക്ടറെ കാണാൻ പോവലോ ”.  
അച്ഛൻ കേട്ട ഭാവമില്ല…. എല്ലാവരൂടെ ഒരു തരത്തിൽ അച്ഛനെ കാറിൽ കയറ്റി…
പതിയെ കാറു നീങ്ങി… 
വലിയൊരു മഴക്കോളുള്ളതു പോലെ  ആകാശം കറുത്തിരുണ്ടിരുന്നു അപ്പോൾ…..
               മെഡിക്കൽ കോളേജിലെ ഓപി ബ്ളോക്കിനു മുന്നിൽ കാർ പതിയെ നിന്നു.
‘അച്ഛൻ നല്ല മയക്കത്തിലാണ്. ‘
”അച്ഛാ… നമ്മളെത്തി..” പതിയെ അച്ഛനെ തട്ടി വിളിച്ചു..ഇഷ്ടക്കേടോടെ അച്ഛൻ പുറത്തിറങ്ങി.  
അച്ഛനെയും കൊണ്ട് ആ ഇരുണ്ട ഇടനാഴികളിലൂടെ നടക്കുമ്പോൾ കാലുകൾക്കു വല്ലാത്തൊരു ഭാരം… അച്ഛനപ്പോൾ കൊച്ചു കുട്ടികളെ പോലെ കാഴ്ചകൾ കണ്ടു നടക്കുകയായിരുന്നു…
 ജേക്കബ്  ഡോക്ടറുടെ ഓപിയാണിന്നു… േപരെടുത്ത ന്യൂറോ സ്പെഷലിസ്റ്റ്….
ഓരോ പേരുകൾ വിളിക്കുമ്പോഴും അച്ഛനെണീക്കും. ”അച്ഛനെയല്ലച്ഛാ… ഇപ്പൊ വിളിക്കുംട്ടോ അച്ഛനെ ”
ഞാനാശ്വസിപ്പിക്കാൻ ശ്രമിച്ചു നോക്കി.. എെൻറയും അമ്മയുടെയും കൈകളിലായിരുന്ന അച്ഛൻ കുതറി നോക്കി കൊണ്ടിരുന്നു..
”ദിനേശ് 53…” നഴ്സിെൻറ ശബ്ദം. …അച്ഛനെയുംകൊണ്ട് അമ്മയും അമ്മാവനും കയറാൻ നോക്കിയപ്പോൾ ”അമ്മേ ഞാൻ പോയിക്കോളാം ”.. എെൻറ നിർബന്ധത്തിനു വഴങ്ങി  അമ്മ അവിടെത്തന്നെയിരുന്നു .അച്ഛ െൻറ ഒപ്പം കയറുമ്പോൾ സകല ഈശ്വരൻമാരെയും മനസ്സിൽ വിചാരിക്കുകയായിരുന്നു..
സ്റ്റെതസ്കോപ്പിൽ ഡോക്ടറുടെ കാതിൽ മുഴങ്ങുന്നതു തൻെറ ഹൃദയമിടിപ്പായിരിക്കും.. പെരുമ്പറയായി മുഴങ്ങുന്നുണ്ടത്.
”ഡോക്ടർ അച്ഛനെന്താണ് ?” പിടിച്ചു നിൽക്കാൻ പറ്റിയില്ല….ത െൻറ ചോദ്യത്തിനു
ഒരു മിനിറ്റു നേരത്തെ നിശബ്ദതയിക്കൊടുവിൽ അദ്ദേഹം പറഞ്ഞു…. ”കുറച്ചു ടെസ്റ്റുകളുണ്ട് …. അതിെൻറ റിസൽറ്റ് വരട്ടെ…. ചില സംശയങ്ങളുണ്ട്…..എന്നിട്ടു പറയാം..” ടെസ്റ്റുകളെല്ലാം അന്നു തന്നെ ചെയ്തു.
റിസൽറ്റ് കിട്ടാൻ താമസമുണ്ട്…തിരികെ വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സിലാ വാക്കുകൾ മുഴങ്ങുന്നുണ്ടായിരുന്നു, ” ചില സംശയങ്‌ങൾ ഉണ്ട്.. ” ആ സംശയം ” അതെന്താണ്…
     ദിവസങ്ങൾ കൊഴിഞ്ഞു പോകുന്തോറും അച്ഛനിൽ ഒരുപാടു മാറ്റങ്ങൾ വന്നു..
സ്വന്തം പേരു മറന്നു… ആരെയും തിരിച്ചറിയാതായി.. വല്ലപ്പോഴും ഒരു വാക്കു മിണ്ടിയാലായി…                                          ഇന്നു അച്ഛ െൻറ  റിസൽറ്റ് വരുന്ന ദിവസാണ്… രാവിലെ എഴുന്നേറ്റതു പ്രാർത്ഥനയോടെയായിരുന്നു. ” അയ്യപ്പ സ്വാമീ… അങ്ങയുടെ തൃപ്പാദം ദർശിക്കാൻ എത്ര തവണ മല കയറിയതാ എൻറച്ഛൻ, ആപത്തൊന്നും വരുത്തല്ലേ..”.. അച്ഛനെ കൊണ്ടു പോവേണ്ടെന്നു പറഞ്ഞോണ്ട് അച്ഛനെ നോക്കാൻ അമ്മയെ ഏൽപിച്ചു അമ്മാവ െൻറാപ്പം വണ്ടിയിൽ കേറുമ്പോൾ നിറഞ്ഞ കണ്ണുകൾക്കിടയിലൂടെ കണ്ടു, ഞങ്ങളൊപ്പം  പോരാൻ തിടുക്കം കൂട്ടി ക്കൊണ്ട് അച്ഛനുണ്ടായിരുന്നുമ്മറത്ത്…
ലാബിൽ നിന്നും റിസൽറ്റ് വാങ്ങി , പേരു വിളിക്കുന്നതും കാത്ത്  പുറത്തെ ബെഞ്ചിലിരിക്കുമ്പോൾ ദിവസത്തിനു നീളം കൂടുതലാണെന്നു തോന്നി…”അച്ഛനെന്താക്കുകയാരിക്കും…’ അമ്മയ്ക്ക് ഒറ്റയ്ക്കു പിടിച്ചു നിർത്താൻ പറ്റില്ല… കണ്ണു തെറ്റിയാൽ റോഡിലിറങ്ങു.ം.. ‘ സങ്കടമതല്ല.. കടയീൽ പോയി കോലു മിഠായി ചൂണ്ടിക്കാണിച്ചു നിൽക്കും.. കാശില്ലാതെ പോയി അതിനു കാത്തു നിൽക്കുമ്പോൾ അച്ഛ െൻറ കൂട്ടുകാരാരെങ്കിലും കുറേ മിഠായി വാങ്ങിച്ചു വീട്ടിൽ കൊണ്ടു വന്നാക്കും . അറിയാത്തവർക്കു ഒരു പരിഹാസ കഥാപാത്രമാവുമാവും അച്ഛൻ.”
”ഡോക്ടർ വിളിക്കുന്നു..’ 
പതിയെ നഴ്സിനു പിന്നാലെ നടക്കുമ്പോൾ ലോകത്തുള്ള സകല ദൈവങ്ങളും മനസ്സിൽ തെളിഞ്ഞു… 
”ഇരിക്കൂ ”. ഡോക്ടർ അമ്മാവനോടും എന്നോടും പറഞ്ഞു.. ‘ഡോക്ടർ അച്ഛനു….” എെൻറ ചോദ്യം മുഴുവനാകും മുമ്പേ അദ്ദേഹം പറഞ്ഞു തുടങ്ങി… ചില സംശയങ്ങൾ കഴിഞ്ഞ തവണ വന്നപ്പോൾ ഉണ്ടായിരുന്നു… അതൊന്നു കൺഫേം ചെയ്യാനാണു ടെസ്റ്റുകൾ ചെയ്തതു.. ഒരു നിമിഷം നിർത്തി അദ്ദേഹം തുടർന്നു.. ഇത”് മൾടി ഫോക്കൽ ” അഥവാ” മൾസിൻട്രിക് ഗ്ളയോമ ”യാണ്…
‘ഡോക്ടർ അങ്ങനെ പറഞ്ഞാൽ… ?’ 
”തലച്ചോറിൽ പല ഭാഗങ്ങളിലായി  രക്തം കട്ട പിടിച്ചിരിക്കുന്ന അവസ്ഥ…” ഏകദേശം തൊണ്ണൂറ്റിയഞ്ചു ശതമാനവും … ഏറി വന്നാൽ 3 മാസം…. ബാക്കി എല്ലാം ആ അദൃശ്യ ശക്തിയുടെ ൈകയിൽ…
”നല്ല ശ്രദ്ധയും പരിചരണവും വേണം.. ഓരോ ദിവസവും സ്ഥിതി മോശമായിക്കൊണ്ടിരിക്കും.. സോറി ..വീ ആർ ഹെൽപ്െലസ്..’
ജീവനുള്ള ദൈവങ്ങൾ ൈകവിട്ടിരിക്കുന്നു..
ഇനിയാര് ?   അതൊരു ചോദ്യമായി തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.
               വീട്ടിലേക്കുള്ള മടക്കയാത്രയൊരിക്കലും അവസാനിക്കല്ലേന്നുള്ള വിചാരമായിരുന്നു മനസ്സിൽ. അച്ഛനെക്കണ്ടതിൽ പിന്നെ തെക്കിനിയിൽ നിന്നും മുത്തശ്ശി   ഇറങ്ങാതായിരിക്കുന്നു… നാമജപവുമായി ഒറ്റയിരുപ്പാണ്… അമ്മയ്ക്കാണെങ്കിൽ കണ്ണീരു തോർന്ന നേരവുമില്ല….. ‘അവരോടെങ്ങിനെയാ പറയുക , അച്ഛനെ നമുക്കധിക കാലം കിട്ടില്ലാന്‌നു’ ? .. 
”പതിയെ അമ്മയെ അറിയിക്കണം… മുത്തശ്ശിയും അനിയനും അറിയണ്ട… ”
 അമ്മാവനെയും പറഞ്ഞേൽപിക്കുമ്പോൾ
 മനസ്സ് ദൃഢമായിരുന്നു… മുങ്ങിത്താഴുന്ന കപ്പലിലാണ് താനടങ്ങുന്ന കുടുംബം…അതിെൻറ അമരത്ത് ഇനി താൻ വേണം….വീട്ടിലേക്കുള്ള നടവഴി കയറുമ്പോൾ മനസ്സു കല്ലായിരുന്നു…
‘ഉമ്മറത്ത് അച്ഛനിരിപ്പുണ്ട്. മുന്നിലെ പാത്രത്തിൽ നിന്നും മിക്സ്ചർ ഓരോന്നെടുത്തു ഭംഗി നോക്കി കഴിക്കുന്നു…ഒരു നിമിഷം അതു നോക്കി നിന്നപ്പോൾ കണ്ണുകൾക്കു വല്ലാത്ത നീറ്റൽ.. മുറിയിൽ എത്തി ഒന്നു പൊട്ടിക്കരയണം,പിടിച്ചു നിൽക്കാൻ പറ്റുന്നില്ല… എന്നാൽ പിന്നാലെയെത്തിയ അമ്മയുടെ കണ്ണിലെ ചോദ്യങ്ങൾക്കു മുന്നിൽ പതറരുതല്ലോ.. ” അമ്മേ  അച്ഛനു പ്രഷർ കൂടീട്ടാണ് ഇങ്ങനെ ഉണ്ടായെ.. കുറച്ചു ദിവസം കഴിഞ്ഞാൽ ശരിയാവും എന്നാ ഡോക്ടർ പറഞ്ഞെ..” അമ്മയ്ക്കതു വിശ്വാസമായില്ലാന്നു തോന്നുന്നു… തിരികെ പോവുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… 
       ദിവസങ്ങൾ ഓടിപ്പോവുകയാണ്… അച്ഛനിന്നു അവശനാണ്.തിളങ്ങിയിരുന്ന കണ്ണുകളിൽ  നിഴലിച്ച ഭാവം ദൈന്യതയായിരുന്നു.. പൊട്ടിച്ചിരിച്ചു ഉറക്കെ സംസാരിച്ചിരുന്ന നാവുകൾ ആരോ ബന്ധിച്ചിരിക്കുന്നു…മനസ്സിനുള്ളിലെവിടെയോ ഒരു കോണിൽ പഴയ ഓർമകൾ മരിക്കാൻ മറന്നോണ്ടാവണം പ്രിയപ്പെട്ടവരെ കാണുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നെ…  
രാത്രിയിലെ ഭക്ഷണം കൊടുത്ത് അച്ഛെൻറ കൈപ്പടത്തിൽ തലവച്ചു കിടക്കുമ്പോൾ  വല്ലാത്തൊരു സുരക്ഷിതത്വം ….കണ്ണുകളെപ്പോഴോ അടഞ്ഞു പോയി.
പതിയെ ഞരങ്ങുന്ന മുഖമില്ലാത്തൊരാളായിരുന്നു സ്വപ്നത്തിൽ…. ഞെട്ടിയെണീറ്റു അച്ഛനോടു ചേർന്നിരൂന്നാ ൈകകളിൽ മുഖമൊളിപ്പിക്കുമ്പോൾ അറിഞ്ഞു…ആ സ്വപ്നത്തിെൻറ തുടർച്ച….
അരിച്ചെത്തിയ മരണത്തിെൻറ തണുപ്പ്
അച്ഛനെ പുണർന്നുറങ്ങുകയായിരുന്നു അന്നേരം….
RELATED ARTICLES

Most Popular

Recent Comments