കൃഷ്ണൻ കൃഷ്ണൻ. (Street Light fb group)
നനുത്ത നിലാവിലും
ഞാൻ നിന്നെയോർത്തിരുന്നു
തെക്കൻ കാറ്റിന്റെ മൂളൽ
നിന്റെ മർമ്മരമായിരുന്നു.
നീ എനിക്ക് വിസ്മയമായിരുന്നു
നിന്റെ കുസൃതികൾ
നിന്റെ വാശികൾ
പിണക്കങ്ങളും കണ്ണീരും
.
എന്റെ സ്വപ്നങ്ങളിൽ
നീ നിറഞ്ഞാടിയപ്പോൾ
ഒരു മഞ്ഞുതുള്ളി പോലെ
ഞാനുറഞ്ഞു പോയി
നീ ആടിയ നാട്യങ്ങളോടും
പ്രണയമായിരുന്നു എനിക്ക്
എന്നെ തകർത്ത് കടന്നു പോയ
നിന്റെ മുഖത്തെ
വിജയാഹ്ളാദമായിരുന്നു.
ഞാൻ കണ്ട ഏറ്റവും
ക്രൂരമായ മനുഷ്യമുഖം
ഹേ…. ഉറവുകളില്ലാത്ത
ശിലയേ…..
നീയും പെണ്ണായിരുന്നുവോ..