Thursday, December 26, 2024
HomePoemsകാല്പനികം. (കവിത)

കാല്പനികം. (കവിത)

മൂസ. (Street Light fb group)
വരൂ . . .
നമുക്കു വാഗ്ദാനങ്ങൾ
ലംഘിച്ചവരുടെ താഴ്വരകളിൽ
ഇരുട്ടിന്റെ ഞരക്കങ്ങൾ കേട്ടിരിക്കാം . . . . .
ചുടലകളിൽ നിന്നുയരുന്ന
വെളുത്ത പുകയിലെ
വെന്തുപാകമായ
സ്വപ്നങ്ങൾ രുചിച്ചു നോക്കാം . . .
നിഴലുകളുടെ വേഴ്ചകൾക്കു സാക്ഷിയാവാം . . .
കാലങ്ങളുടെ കരിമ്പാറകളിലേക്ക് ബോധത്തിന്റെ
കുപ്പികളെറിഞ്ഞുടയ്ക്കാം
ആകാശത്തെ പകുത്തെടുത്തു
പുതച്ചുറക്കം നടിക്കാം . . . .
ഒടുവില്‍ വഴിതെറ്റിയെത്തുന്ന ഏതെങ്കിലുമൊരു സൂര്യന്റെ
മുന്നില്‍ നമ്മുടെ
അപരിചത്വം പറഞ്ഞു മടങ്ങാം . . . .
കാല്പനികതകൊണ്ടു
ചുവന്നയീസന്ധ്യയും ,
നിറംകെട്ട സ്വപ്നങ്ങൾ മാത്രം
ബാക്കിയാവുന്ന രാത്രിയും പിന്നെ ,
നിലാവിന്റെ ചിറകുകൾ
കുടഞ്ഞെറിഞ്ഞു പറക്കാൻ
തുടിക്കുന്ന നാളത്തെ പകലുളും
വെറും മിഥ്യയാണെന്നും ,
മുറിവുകളിലൂടെയാണ്
ഹൃദയത്തിലേക്കു
വെളിച്ചമെത്തുകയെന്നു
പാടിയ നിത്യതയുടെ പാട്ടുകാരാ , വരൂ . . . . . . .

 

RELATED ARTICLES

Most Popular

Recent Comments