അനുകൃഷ്ണ. (Street Light fb group)
ഇന്നലെ രാവിൽ
ഞാനറിയാതെന്റെ
ചിന്തയിലഗ്നി
കൊളുത്തിയെന്നോ
കുളിരുള്ള സന്ധ്യയിൽ
തണുവാർന്ന രാവിൽ
പാതിരാകാറ്റിൻ
മണമുള്ള മേനിയിൽ
ആകാശനീലിമ
ചാരെയോ താരകൾ
പുഞ്ചിരിമുത്തായ് നിൽക്കുന്നു
പൂർണ്ണേന്ദു…!
ആരുമരിയാതെ വന്നു നീ
കണ്ണനായ് വെണ്ണപോൽ
ഉള്ളം കവർന്നുപോയ് എന്റെ
ചിന്തയും കട്ടുകടന്നുപോയ്…
പുലരി അണഞ്ഞിതാ
കനവുകൾ മായ്കയായ്
ഹിമബിന്ദുപോലെ
ഊർന്നുമായുന്നിതാ ജീവിതവും
ഇത്രയാം ജീവിതംഭിക്ഷപോൽ
ജനിമൃതികൾക്കായ് കടംകൊണ്ടു നാം
നുണയല്ല ജീവിതം
വേവുന്നനോവുകൾ
പുഞ്ചിരിയാക്കും സമസ്യയത്രേ …!!