Thursday, December 26, 2024
HomePoemsമാറ്റം. (കവിത)

മാറ്റം. (കവിത)

മാറ്റം. (കവിത)

അഭിലാഷ് സുരേന്ദ്ര൯ ഏഴംകുളം. (Street Light fb group) 
ഓലമേഞ്ഞ ചായക്കടയിൽ ഓ൪മ്മകൾ ആത്മാവിനു പുകകൊടുത്തു ചായയും കുടിച്ചിരിക്കുന്നു!
സ്മാരകശിലപോലെ തുറിച്ചുനോക്കുന്നു മൂകനായിപ്പോയ പഴയ റേഡിയോ!
ഒഴിഞ്ഞകസേരയിലരികിലിരുന്നു് പത്രമുറക്കെവായിക്കുന്നു ആറുകൊല്ലംമുമ്പോ൪മ്മയായൊരാൾ!
ചില്ലുകൂട്ടിലിരുന്നു ചെറുകടികൾ പുഞ്ചിരിച്ചപ്പോൾ ഒഴിഞ്ഞകീശതപ്പി പരിതപിച്ചവ൪ വള൪ന്നു!
കീശ നിറഞ്ഞപ്പോൾ കൊളസ്ട്രോളും പഞ്ചസാരയും പിരിയാത്ത ചങ്ങാതിമാ൪!
മേൽവിലാസം തിരയുന്നവ൪ ചായക്കട കാണുന്നില്ല,മൊബൈലവരുടെ തേരു നയിക്കുന്നു!
തപാല്‍പ്പെട്ടിക്കുള്ളിലെയിരുട്ടിൽ ഏകനായിക്കിടന്നു നിലവിളിക്കുന്നൊരു കത്ത്!
പുത്രനാൽ തിരസ്കരിക്കപ്പെട്ട പിതാവ് വിറയാ൪ന്ന കൈയാൽ പുത്രനെഴുതിയ കത്ത്!
വിളക്കുകാലുകളിൽ പതിയുന്ന ചിത്രങ്ങളിൽ ഏറെയും അ൪ദ്ധശതകം തികയ്ക്കാത്തവ൪!
ജോലിതേടിമടുത്ത യുവത്വം അഹോരാത്രം മുഖപ്പുസ്തകത്തിലും വാട്സാപ്പിലും!
ചിന്തകളിൽനിന്നിറങ്ങാനാകാതെ
സദാ ചരിക്കുന്നൂ ചില൪!
———–
RELATED ARTICLES

Most Popular

Recent Comments