സ്മിത ശേഖർ. (Street Light fb group)
ചന്ദന ഗന്ധമെഴും നിറസന്ധ്യയിൽ
തൊഴുതു വലംവയ്ക്കും രാഗ പൗർണ്ണമി
പാതിയടഞ്ഞ മിഴികളുമായവൾ
എൻ മിഴികൾക്കിന്നൊരു
നിറദീപകാഴ്ചയൊരുക്കി
പ്രാർത്ഥനാ നിരതയായ് നിന്നീടവേ
കർപ്പൂരദീപമാവും മിഴിമുനകളാൽ
അവളെന്നെ ഉഴിഞ്ഞുവല്ലോ
രാഗ വിലോലനായ എല്ലാം മറന്നു ഞാൻ
കർപ്പൂര പ്രഭയിൽ കുളിച്ചു നിൽക്കേ
ത്രിമധുരം നേദിച്ചു കൊണ്ടവൾ
ഒരു തൂമന്ദഹാസം പകർന്നു നൽകി
ചേതോഹരമാം തൂമന്ദഹാസത്താൽ
നിർവൃതി പൂണ്ടു ഞാൻ നിന്നീടവേ
എന്നെ ഞാൻ സ്വയം മറന്നു പോയി
ഒരു വേള എല്ലാം മറന്നു പോയി……….