പി എച്ച് സാബു (Street Light fb group).
നഗരത്തിലെ …തിരക്കൊഴിഞ്ഞ കേന്ദ്രങ്ങളിലൊന്നിൽ തല ഉയർത്തി നിൽക്കുന്ന ഹോട്ടൽ- ലെ ഹാർട് –
.ആധുനിക മുദ്രകൾക്കൊപ്പം പൗരാണിക അടയാളങ്ങളും നിർമ്മാണ രീതിയും ,ആവണം ഏറെ ആളുകളെ ഇങ്ങോട്ടാകർഷിക്കുന്നതിനു പിന്നിൽ .ഗേറ്റ് മുതൽ പ്രധാന കവാടം വരെ ….വെട്ടിയൊതുക്കിയ പുൽത്തകിടി .മാറ്റു കൂട്ടാൻ,പാർശ്വ ഭാഗങ്ങളിൽ സ്വദേശിയും വിദേശിയുമായ …സൗന്ദര്യ ചെടികൾ ..ചെറു മരങ്ങൾ .
ഹോട്ടലിന്റെ മൂന്നാം നിലയിൽ …ഒരു നവ മാധ്യമ സമ്മേളനം ….നടക്കുകയാണ് .വാഹനമൊതുക്കി മുകളിലോട്ടു നടന്നു കയറുന്ന …ആളുകൾക്കൊപ്പം സാന്ദ്രയും …സമ്മേളത്തിൽ വച്ച് നടക്കുന്ന പുസ്തക പ്രകാശനത്തിനായി ദൂരം താണ്ടിയെത്തിയതാണ് .എന്നാൽ തനിക്കൽപ്പം പോലും ക്ഷീണമില്ലെന്നു സാന്ദ്ര അറിയുന്നു .കണവനോട് കള്ളം പറഞ്ഞുള്ള വരവാണ് .ചില നിർബന്ധങ്ങൾക്കു അറിയാതെ വഴങ്ങിപ്പോകും .വരാനുള്ള അസൗകര്യം എത്ര വട്ടം പറഞ്ഞു നോക്കി .സമ്മതിക്കണ്ടേ ?പ്രശാന്ത് അങ്ങനെയാണ് .വാശിക്കാരൻ .പരിചയത്തിന്റെ ആദ്യ നാളുകളിൽ ,മുഖ പുസ്തകത്തിലൊതുങ്ങിയ മിനിമം ബന്ധം .ഫോൺ നമ്പർ ചോദിച്ചത് തന്നെ
എത്ര വൈകിയാണ് .പിന്നീടങ്ങോട്ട് ..അവൻ വാചാലനാവുകയായിരുന്നു .ചാറ്റുകൾ …സംവാദങ്ങളായി .നീളം കൂടിയ ഫോൺ സംഭാഷണങ്ങൾ …
പറഞ്ഞാൽ തീരാത്ത കഥകൾ .ഭൂതവും വർത്തമാനവും ഭാവിയും …സ്വപനങ്ങളും പങ്കുവച്ചപ്പോൾ ,നല്ല ശ്രോതാവായി നിന്ന് കൊടുത്തിട്ടുണ്ട് സാന്ദ്ര .ഒരു വട്ടം പോലും ..മോശം പറയാത്ത സംസാരം .ഇന്നത്തെ കാലത്തു …അതൊരു അത്ഭുതം തന്നെയല്ലേ ?മുഖ പുസ്തകത്തിൽ …വൈകിയിരുന്ന എത്രയോ ദിവസങ്ങളിൽ ,എത്രയോ പേർ കിന്നരിക്കാൻ
വന്നിരിക്കുന്നു .ചാറ്റ് ബോക്സിനെ ശ്രംഗാര രസങ്ങളിൽ മുക്കുന്നവർ ,ദ്വയാർത്ഥ പ്രയോഗങ്ങളിൽ മനസ്സളക്കുന്നവർ,തിന്നോ കുടിച്ചോ ഉറങ്ങിയോ ..എന്തെല്ലാം അറിയണം ചില പൂവാലന്മാർക്ക് .ഇവിടെയാണ് ..
താൻ പ്രശാന്തിനെ ഇഷ്ട്ടപെട്ടു തുടങ്ങിയത് .
രണ്ടു വർഷത്തെ മുഖ പുസ്തക പരിചയത്തിന്റെ …സ്വാഭാവിക വളർച്ചയിൽ …ഇന്ന് താൻ പ്രശാന്തിനെ നേരിൽ കാണാനെത്തിയിരുന്നു .സ്റ്റെപ് കയറി ..മുകളിലെത്തിയപ്പോഴേ സമ്മേളനം ആരംഭിച്ചിരിക്കുന്നു .
പ്രൗഢമായ വേദിയിൽ ….സ്വാഗതം …പറയുമ്പോൾ , എത്ര വാചാലനാണവൻ .ഓരോ വിശിഷ്ട്ടാതിഥികളെയും,അനിവാര്യ വർണ്ണകളോടെ .. വർണ്ണിച്ചു മുന്നേറുമ്പോൾ ,സാന്ദ്ര …ശ്രദ്ധിച്ചത്
ആ കണ്ണുകളിലേക്കാണ് .സ്വപ്നമൊളിപ്പിച്ച …കണ്ണുകളിൽ കവിത വിടരുന്നത് ….ആവളറിയുന്നു .മൂന്നാം നിരയിലെ ,വശം ചേർന്ന കസേരകളിലൊന്നിൽ അവളിരുന്നു.
പദ്മരാജന്റെ …ഛായ.ഇനിയും ..കാണാത്ത എന്തിനെയോ തിരയുന്ന മുഖ ഭാവം .ഈ സൗന്ദര്യ പ്രഭയിൽ …
താനുരുകുന്നത് ..സാന്ദ്ര അറിഞ്ഞു .ഏതോ വിശിഷ്ട ..പ്രകാശം ..അവിടെ ഉത്ഭവിക്കുന്നത് …. .അത് ..മിന്നി തെളിഞ്ഞു …ഒരു ചെറു ഗോളമായ് ..മാറി .തന്നിലേക്ക് പ്രവേശിക്കുകയാണോ ?അത് സാവധാനം …
അക ക്കൂടിലേക്കു പ്രവേശിക്കുന്നു .ഏതോ മൃദു ..സ്പർശം തന്നെ വലയം ചെയ്യുന്നു .സുഖകരമായ ..ഒരു തണുപ്പ് …രോമങ്ങളിൽ …മൃദു ചലനം സൃഷ്ട്ടിച്ചു .ഹൃദയ കേന്ദ്രത്തിലേക്കാണ് ….ആ വരവ് .സാന്ദ്ര ഒന്നിളകി ഇരുന്നു .ഇപ്പോൾ ..ഒരു തരം വിറയലിനു ..വിധേയമാവുകയാണ് ..സാന്ദ്ര .
എപ്പോഴോ …ഒരാലസ്യം അവളെ വലയം ചെയ്തു .
………………….
തിരക്കൊഴിഞ്ഞ കമ്പാർട്ടുമെന്റിൽ ,തീവണ്ടിയുടെ ..അനക്കങ്ങളിൽ
സാവധാനം ഇളകി ..ജനലുകൾ ചേർന്നിരിക്കുമ്പോൾ ,അവളുടെ മുഖം
വല്ലാതെ വാടിയിരുന്നു .പലവട്ടം ..ശബ്ധിച്ചിട്ടും ഫോണെടുത്തില്ല .ഇപ്പോഴിതാ …വീഡിയോ കോളിൽ ..മുഖം തെളിച്ചു …പ്രശാന്ത് വീണ്ടും.ഇനിയും അവഗണിക്കാൻ വയ്യ .അവൾ ഫോണെടുത്തു ..
—- .സാന്ദ്ര ..നീയെവിടെ ?വരുമെന്ന് പറഞ്ഞിട്ട് ?എത്ര മാത്രം അന്വേഷിച്ചു ഞാൻ —
പ്രശാന്ത് …ഞാൻ വന്നില്ല .വരില്ല .- ഇനി നാം കാണില്ല .രണ്ടു വാക്കിൽ മറുപടി മൊഴിഞ്ഞു സാന്ദ്ര .എപ്പോഴോ ..പൊടിഞ്ഞ ..രണ്ടു തുള്ളി …ഒലിച്ചിറങ്ങിയത് ..അവളറിഞ്ഞില്ല
.പ്രശാന്ത് ….എന്നോട് ക്ഷമിക്കുക .നീയെനിക്കാരാണ്?ഒരു നോക്കിൽ …കീഴ്പ്പെടുത്താൻ .നിന്റെ വാക്കുകൾ …എന്റെ കാതുകളിൽ …ഒരു മന്ത്രണമാണ് .നിന്റെ കണ്ണുകൾ ..പായിച്ചത് …ഒരു പ്രകാശ ഗോളമാണ് .അത് …പാഞ്ഞിറങ്ങുന്നതു എന്നിലേക്കാണ് .ഇവിടെ ഞാൻ ഇല്ലാതാവുന്നു .
ഞാൻ നീയായ് ..മാറുന്നു.ആത്മഗതങ്ങളിൽ …സാന്ദ്ര …വിവശയായി .
ലക്‌ഷ്യം പ്രാപിച്ചു കുലുങ്ങി നിന്നു തീവണ്ടി .ആളുകൾ ..ഒന്നൊന്നായി ..
സീറ്റൊഴിഞ്ഞു …..ശൂന്യമായ കമ്പാർട്ടുമെന്റിൽ …താനൊറ്റക്കാണെന്നു
…സാന്ദ്ര അറിയുന്നു .
വീണ്ടും കാണുക ..എന്നൊന്നുണ്ടാവില്ല .നീ മരിച്ചതായി ഞാനും ..
ഞാൻ മരിച്ചതായി നീയും കരുതുക .ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക ..പദ്മരാജന്റെ വരികൾ ..അവളിൽ ലയിച്ചു …
അവൾ ബാഗെടുത്തു പുറത്തേക്കു നടന്നു .ഇരുട്ട് കയറിയ ..ഇടുങ്ങിയ വഴികളിയ്ക്കു ..സാന്ദ്ര നടന്നു ….ഒരു സ്വപനാടകയെപ്പോലെ …