Wednesday, February 11, 2026
HomeAmericaകാലിഫോർണിയയിൽ കാട്ടുമാക്രോണി കഴിച്ചു 4 മരണം.കാലിഫോർണിയയിൽ അതീവ ജാഗ്രത .

കാലിഫോർണിയയിൽ കാട്ടുമാക്രോണി കഴിച്ചു 4 മരണം.കാലിഫോർണിയയിൽ അതീവ ജാഗ്രത .

പി പി ചെറിയാൻ.

കാലിഫോർണിയ:അതീവ മാരകമായ ‘ഡെത്ത് ക്യാപ്’  കൂണുകൾ കഴിച്ച് വിഷബാധയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ, കാട്ടുമാക്രോണുകൾ  ഭക്ഷിക്കരുതെന്ന് കാലിഫോർണിയ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.

വിഷബാധയേറ്റ് ഇതുവരെ 4 പേർ മരിക്കുകയും 39 പേർക്ക് ഗുരുതരമായി അസുഖം ബാധിക്കുകയും ചെയ്തു.
വിഷബാധയേറ്റ മൂന്ന് പേർക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വേണ്ടിവന്നു.

സാധാരണ ഭക്ഷ്യയോഗ്യമായ കൂണുകളോട് സാമ്യമുള്ളതിനാലാണ് ആളുകൾ ഇവ അബദ്ധത്തിൽ പറിച്ചു കഴിക്കുന്നത്. വിദഗ്ധർക്ക് പോലും ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്.

അപകടസാധ്യത: പാകം ചെയ്താലോ, ഉണക്കിയാലോ, ഫ്രീസ് ചെയ്താലോ ഇതിലെ വിഷാംശം നശിക്കില്ല.
കഴിച്ച് 24 മണിക്കൂറിനുള്ളിൽ വയറുവേദന, ഛർദ്ദി, അതിസാരം, തളർച്ച എന്നിവ പ്രകടമാകും. ഇത് കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനത്തെ പൂർണ്ണമായും തകരാറിലാക്കും.

മഴക്കാലത്തിന് പിന്നാലെ ഇത്തരം കൂണുകൾ വ്യാപകമായി വളരുന്നതിനാലാണ് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments