ഇന്ദു അരുൺ. (Street Light fb group)
ഞാൻ, വാസ്സവദത്ത
ഉപഗുപ്തനെ മോഹിച്ചവൾ…
മധുരയാം ദേശത്തെ മയക്കിയ
സുന്ദരിയാം നർത്തകി…
മേനിയഴകിൽ ഞാൻ
മതിമറന്നു എന്നെ മറന്നു…
നശ്വരമീ കാന്തിയും
മോഹങ്ങളും എന്നു മറന്നു…
ഭ്രഷ്ടയായി വഴിയരികിൽ
നിന്നപ്പോൾ കൈപിടിച്ചൂ നീ…
എൻ പ്രണയമേ നീ
എൻ പാതയിൽ തിരി തെളിച്ചൂ…
” സമയമായില്ല പോലും”
എന്നു നീ ചൊല്ലിയതെന്തെന്നു,
അന്നാദ്യമായ് എൻ
വിധിയെന്നോടു ചൊല്ലി…
ഞാൻ വാസ്സവദത്ത
അന്നാദ്യമായ്,
ഉപഗുപ്തനിൽ മനസ്സ്
പണയപ്പെടുത്തിയവൾ…