Tuesday, December 3, 2024
HomePoemsധൃതരാഷ്ട്രാലിംഗനം.. (കവിത)

ധൃതരാഷ്ട്രാലിംഗനം.. (കവിത)

ധൃതരാഷ്ട്രാലിംഗനം.. (കവിത)

റ്റോം അലക്‌സ്.  (Street Light fb group)
ഭീമനെപ്പോലെഞാൻ ശക്തനല്ലെന്നിട്ടും
വന്യമായ്പുല്കി ഞെരിക്കുന്നതെന്തുനീ…?
അറിഞ്ഞില്ല ചിരിപൂത്ത നിൻനയനങ്ങളിൽ
പകമുറ്റും തിമിരമാണെന്ന്…!
നിൻറെഗാത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് ധാർത്തരാഷ്ട്രാലിംഗനമെന്ന്….!
കരിക്കാടിതേടിയ രാജപാതകളിലെനിക്കായി
കല്ലുകൾ കൂർത്തമുനനീട്ടിയിരുന്നു..!
തെളിവാർന്നപകലിലും കാണുവാനാവാത്ത, വിഷമുനമുള്ളുകൾ പതിയിരുന്നു.!
ഇരവിൻമറവിലെൻ പാദങ്ങളെ കരിനാഗങ്ങൾ നക്കിതുടച്ചിരുന്നു..!
ക്രുദ്ധരാംസ്നേഹിതശത്രുക്കൾ പത്മവ്യൂഹം ചമച്ചപ്പോൾ,
തള്ളിപ്പറിഞ്ഞെന്നെ ശക്തരാംസോദരർ..!
ആശ്രയമറ്റതിഭീതിയാൽ വിറപൂണ്ടെൻ
ചിത്തഭിത്തികൾ പൊട്ടിത്തകരുവാൻ വെമ്പവേ…!
നീട്ടിപ്പിടിച്ച നിൻ ബലിഷ്ഠബാഹുക്കളിൽ,
ഏകിഞാനെന്നെയുമെൻറെപരിതോസ്ഥയും…!
അറിയുന്നുഞാനിപ്പോൾ നിൻറെയാലിംഗനം,
കൊല്ലുവാനെന്ന് –
പക്ഷേ ഞാൻ ഏറെവൈകിപ്പോയി…!
RELATED ARTICLES

Most Popular

Recent Comments