കാദർ ഖാൻ. (Street Light fb group)
നീ
കരഞ്ഞപ്പോൾ
ഞാൻ ചിരിച്ചു.!
നീ ജനിച്ച ദിനം.!
നീ
വീണപ്പോൾ
ഞാൻ മനം
തുറന്നു ചിരിച്ചു
നീ പിച്ചവെച്ച കാലം.!
നീ
കൊഞ്ചിയപ്പോൾ
ഞാൻ ചിരിച്ചു
നീ ആദ്യമായി
സംസാരിച്ചപ്പോൾ.!
ഇന്ന്,
ഞാൻ പരിസരം
മറന്നു പൊട്ടി
ചിരിച്ചു നീ
ആദ്യമായി
എന്നെ ‘ഭ്രാന്തി ‘എന്ന്
മുദ്ര കുത്തിയപ്പോൾ.!