Wednesday, December 4, 2024
HomeSTORIESദാസൻ. (കഥ)

ദാസൻ. (കഥ)

ദാസൻ. (കഥ)

ഷാനു. (Street Light fb group)
കു ടുംബ ജീവിതം വിജയിക്കാൻ നൂറ്റൊന്നു വഴികൾ ….
മദ്യപാനം പുകവലി എങ്ങനെ നിര്ത്താം ….
എല്ലാ വിവരങ്ങളും അടങ്ങിയ ഞങ്ങളുടെ കമ്പനിയുടെ പുതിയ പ്രസിധികരണം മുഖ വില അറുപതു രൂപ നിങ്ങൾക്കായി ഇവിടെ മുപ്പതു രൂപക്ക് വിൽക്കപ്പെടുന്നു .മുപ്പതു രൂപ മുടക്കു ജീവിതത്തിൽ സന്തോഷം കൊണ്ട് വരൂ …
ദാസൻ ബസ്റ്റാന്റിൽ തന്റെ പുസ്തക കച്ചോടം പൊടിപൊടിക്കുകയാണ് കുടുംബ ജീവിതത്തിലെ മഹത്വങ്ങളും മദ്യപാനത്തിന്റെ അപകടങ്ങളും തന്റെ ശൈലിയിൽ അവതരിപ്പിച്ചു പുസ്തകത്തിന് ആളെ ക്ഷണിച്ചു .വൈകുന്നേരം ആയപോയേക്കും ബുക്കുകൾ എല്ലാം വിറ്റ് തീര്ന്നു ചിന്നു മോൾക്കുള്ള കടലമിട്ടായി വാങ്ങി പൊതിഞ്ഞു ജോണിന്റെ കള്ളു ഷാപ്പും ലക്ഷ്യമാക്കി നടന്നു
ഡി ..രമണി വാതിൽ തുറക്കാൻ …നിന്നോടല്ലേ പറഞ്ഞെ വാതിൽ തുറക്കാൻ ….
“ഓ എന്റെ ദൈവമേ ഇങ്ങേരെ കൊണ്ട് തോറ്റു ” പിറുപിറുത്തു രമണി വാതിൽ തുറന്നു .എന്താടി നിനക്ക് വാതിൽ തുറക്കാൻ ഒരു മടി എന്താ നിന്റെ പഴയ കാമുകൻ ഉണ്ടോടി എന്നും ചോദിച്ചു ദാസന്റെ കൈ രമണിന്റെ മുഖം ലക്ഷ്യമാക്കി നീങ്ങി
എന്താ സിനോജ് ദാസന്റെ വീട്ടിൽ ഒരു ഒച്ചയും ബഹളവും …
അതൊന്നും ഇല്ല ഇക്ക അതവിടെ സ്ഥിരം ഉള്ളതാണ് കള്ളുകുടിച്ചു വന്നു ദാസൻ ഭാര്യയെ തല്ലുന്നത്. ഞങ്ങൾ അയൽവാസികൾ പറഞ്ഞു മടുത്തതാണ്
നേരം പുലർന്നു ഉമ്മറക്കോലായിലെ കിടത്തം മതിയാക്കി ദാസൻ പ്രഭാത കർമ്മങ്ങൾ കഴിഞ്ഞു തന്റെ ബുക്കടങ്ങിയ ബാഗും തൂകി ബസ്റ്റാന്റിന്റെ ലക്ഷ്യമാക്കി നടന്നു വില്പന ആരംഭിച്ചു .
ദാമ്പത്യ ജീവിതം സന്തോഷമാകാൻ നൂറ്റൊന്നു വഴികൾ ….
മദ്യപാനം പുകവലി എങ്ങനെ നിർത്താം …. ബുക്ക് വില വെറും മുപ്പതു രൂപ മാത്രം ….

 

RELATED ARTICLES

Most Popular

Recent Comments