സിബി നെടുഞ്ചിറ.
വിശ്വമനോഹരി ദേവമാതേ
ദേവകുമാരന്‍റെ പുണ്യമാതേ
വേളാങ്കണ്ണിയില്‍ വാണരുളും
ആശ്രിതവത്സേ കാത്തരുളേണമേ
പാപക്കറയേശാത്ത താരകറാണീ
വിശ്വം നമിക്കുന്ന ത്രിലോകദേവീ
ഞങ്ങള്‍തന്‍ പ്രാര്‍ത്ഥനാ ഗീതങ്ങളോരോന്നും
നിന്‍ ഓമല്‍കുമാരന്‍റെ പുണ്യപാദത്തില്‍
കാണിക്കയായര്‍പ്പിക്കുമാറായീടണേ….
ജീവിതക്ലേശമാം ആഴക്കടലില്‍
തീരം കാണാതെയലയുമീ നിന്‍ഭക്തര്‍
ജീവിത ക്ലേശത്തിന്‍ ഭാരവുമായ്
നിന്‍ ചാരത്തണഞ്ഞീടുമ്പോള്‍
കൃപചൊരിയുമാറായീടണമേ
ജപമാലറാണീ വിശ്വമാതേ…
മാനസ്സികപീഡയാല്‍ വലയുമീ-
പാരിന്‍റെ മക്കള്‍ മുള്‍പാത താണ്ടി
ശാന്തിയില്ലാത്തൊരു ചിത്തവുമായ്
ശാന്തിതേടി നിന്‍ചാരേയണഞ്ഞീടുമ്പോള്‍
ശാന്തി ചൊരിയുമാറായീടണമേ
വേളാങ്കണ്ണിയില്‍ വാണരുളും
ആശ്രിതവത്സേ ലോകാംബികേ….