Saturday, May 4, 2024
HomePoemsഒരുപ്പോക്ക്. (കവിത)

ഒരുപ്പോക്ക്. (കവിത)

ഒരുപ്പോക്ക്. (കവിത)

അജിത്.എൻ.കെ -ആനാരി. (Street Light fb group)
ഒരുപിടിമണ്ണെനിക്കില്ലെങ്കിലും,ഞാനുമീ മണ്ണിൽ ലയിക്കും!
ഒരു പാട്ടു പോലുമെൻ സ്വന്തമല്ലെങ്കിലും പലതും ഞാനേറ്റേറ്റുപാടും!
പലരാത്രിയുമെന്റെ നിദ്രയെത്തീർക്കുവാൻ
പര്യാപ്തമല്ലെങ്കിലെന്ത് ?
മിഴിപൂട്ടിയിരുളിന്റെ ഖനിതന്റെയുള്ളിലായ് തിരയുന്നു ഞാൻ സദാ നിദ്ര!
കുഴിമാടമൊക്കെയുമഴലിന്റെ നവധാന്യമുതിരാതെ പോയിടും നൂനം !
ചിരകാലമോർക്കുവാൻ
മതിവെന്തയക്ഷരം
ചിതറിച്ചു ഞാനങ്ങു പോകും!

 

RELATED ARTICLES

Most Popular

Recent Comments