Friday, April 26, 2024
HomePoemsഇന്നലെകളെ തേടി.......... (കവിത)

ഇന്നലെകളെ തേടി………. (കവിത)

ഇന്നലെകളെ തേടി.......... (കവിത)

കവിത മേനോൻ. (Street Light fb group)

ഇന്നെന്റെ രാവുകളിൽ
ഇന്നലെയുടെ പാഠങ്ങളുണ്ട്!
ഹൃദയത്തിലെങ്ങോ കൊളുത്തിയ
ചൂണ്ടയുടെ പിടച്ചിലുണ്ട്!

ഈറനണിഞ്ഞ രാവിന്റെ മാറത്ത്
നിറച്ചുവെച്ച ഒരുകുടന്ന നിലാവുണ്ട്!
നിലാവിന്റെ നൂലുകളിൽ ഊയലാടുന്ന
മിന്നാമിന്നി കൂട്ടങ്ങളുണ്ട്!

പടിഞ്ഞാറേ മാനത്ത് തൂലികമുക്കി
സായംസന്ധ്യരചിച്ച ശോകത്തിന്റെ കഥയുണ്ട്!
പകലിനോട് വിടപറയാൻമടിക്കുന്ന
അസ്തമയസൂര്യന്റെ പ്രതിഷേധമുണ്ട്!

ഇന്നെന്റെ പുലരികളിൽ
നാളെയുടെ നിഴലുകളുണ്ട്!
ഇന്നലെയുടെ ചില്ലയിൽവിരിഞ്ഞ
പൂമൊട്ടിന്റെ സുഗന്ധമുണ്ട്!

 

RELATED ARTICLES

Most Popular

Recent Comments