പെരുന്നാളിന് കെഎസ്‌ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസ്.

പെരുന്നാളിന് കെഎസ്‌ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വീസ്.

0
567
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: പെരുന്നാളിന് ബംഗളൂരുവിൽ നിന്ന് കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ്. പല ജില്ലകളിലേക്കായി 10 ബസുകളാണ്‌ സർവീസ് നടത്തുക. ബംഗളൂരുവിൽ നിന്ന് മാനന്തവാടി വഴി കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്ക് സർവീസ് നടത്താൻ നാല് ഡീലക്‌സ് ബസുകളും കോഴിക്കോട്ടേയ്ക്ക് മാനന്തവാടി വഴിയുളള ഒരു എക്‌സ്‌പ്രസ് ബസും, ബത്തേരി വഴിയുളള ഒരു ഡീലക്സ് ബസുമാണ് സർവീസ് നടത്തുന്നത്. കൂത്തുപറമ്പ് വഴി കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകളും, ചെറുപുഴ വഴി പയ്യന്നൂരിലേക്ക് ഒരു എക്‌സ്‌പ്രസ് ബസും, സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരിലേക്ക് ഒരു സൂപ്പർ ഫാസ്റ്റ് ബസുമാണ് സർവീസ് നടത്താനായി ക്രമീകരിച്ചിരിക്കുന്നത്.

Share This:

Comments

comments