Monday, May 20, 2024
HomeLiteratureഒറ്റവാർദ്ധകം ഓർക്കുന്നു... (കവിത).

ഒറ്റവാർദ്ധകം ഓർക്കുന്നു… (കവിത).

ജയൻ (Street Light fb group).
പുറംവഴിയിൽ പകലുകൾ
പുകഞ്ഞു തീരുമ്പഴും
വിരൽ ചൂണ്ടി വാക്കുകൾ
വേട്ടയാടുമ്പഴും
നിലവിളികളെല്ലാം
നനഞ്ഞിറങ്ങുമ്പഴും
ചാവുഗന്ധം പേറി
ചുഴികളലറുമ്പഴും
ഒരു ദൂരസ്വപ്നത്തിൻ-
ഓർമ്മയാകുന്നു നീ..
അകംവഴിയിലാഴത്തിൽ
ആരോരുമറിയാതെ
ഓമനിച്ചറിയുന്ന
ഒരു മഞ്ഞുതുള്ളി നീ..
വഴിമാറിയിനിയോട്ടീ
വിജനതീരങ്ങളിൽ
വടികുത്തി വാഴണം
വറ്റാത്ത നോവുമായ്..
RELATED ARTICLES

Most Popular

Recent Comments