ജോൺസൺ ചെറിയാൻ .
അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്ത് അടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തല്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ (സിഎംഎഫ്ആര്‍ഐ) പഠനത്തില്‍ 2004-2013 കാലയളവില്‍ പ്രതിവര്‍ഷം...
ജോൺസൺ ചെറിയാൻ .
റഷ്യ -യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് -പുടിന്‍ ഉച്ചകോടി അലാസ്‌കയിലെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണിയമെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച.ഉച്ചകോടിക്കായി അലാസ്‌ക...
ജോൺസൺ ചെറിയാൻ .
ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിന്നായി ആകെ 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ...
ജോൺസൺ ചെറിയാൻ .
കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. പെൺകുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. റിമാൻഡിലുള്ള റമീസിനെ...
ജോൺസൺ ചെറിയാൻ .
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ ട്വന്റിഫോറിന്. ബിജെപി ജില്ലാ നേതാവിന്റെ മേല്‍വിലാസം മറയാക്കി സംസ്ഥാന ഉപാധ്യക്ഷനും വോട്ട് ചെയ്തു. തൃശൂര്‍ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് വി....
സുമോദ് തോമസ്.
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പെൻസിൽവാനിയ ഘടകം നടത്തുന്ന 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രശസ്ത സിനിമ പിന്നണി ഗായകർ പന്തളം ബാലൻ അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.
നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിച്ചിട്ടുള്ള പന്തളം ബാലൻ ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് എന്നിവക്ക് പുറമെ എണ്ണായിരം ഗാനമേള വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ, ടി വി പിന്നണി പ്രവർത്തകനും, സ്‌ക്രിപ്‌റ്റ് റൈറ്ററും സ്റ്റാൻഡ് അപ് കൊമേഡിയനും, കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് നേതൃത്വം നൽകുന്ന കലാ പ്രകടനങ്ങൾ പരിപാടിക്ക് മാറ്റു കൂട്ടും. കോമഡി ഷോ, നൃത്തരൂപങ്ങൾ, ചെണ്ടമേളം, ഉൾപ്പെടെ മികച്ച കലാപ്രകടങ്ങളാണ് ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 16 ശനിയാഴ്ച വൈകിട്ട് 4 .00 മണി (EST)ക്ക് ഫിലാഡൽഫിയയിലെ ക്രിസ്റ്റോസ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് (9999 Gantry Rd, Philadelphia, PA 19115) ആഘോഷ പരിപാടികൾ അരങ്ങേറുക.
കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019 മുതൽ കാസർഗോഡ് എംപിയാണ്. കെപിസിസി സെക്രട്ടറിയായും കെപിസിസി വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. പൊതുസംവാദങ്ങളിലും ടെലിവിഷൻ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും മൂർച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് ബഹുമാന്യനായ രാജ്മോഹൻ ഉണ്ണിത്താൻ.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക് പുറമെ, സാമൂഹിക സാംസ്കാരിക നേതാക്കളും അമേരിക്കൻ പൊളിറ്റിക്സ് പ്രെതിനിധികളും പങ്കെടുക്കും.
പ്രവാസി ഇന്ത്യൻ സമൂഹം എന്ന നിലയിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, ബി ആർ അംബേദ്‌കർ തുടങ്ങി ഇന്ന് നമ്മൾ ആസ്വദിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കിയ ധീരരായ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും ത്യാഗത്തെ ഓർമ്മിക്കാനും ആഘോഷിക്കാനുമുള്ള സമയമാണിതെന്നും ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഐ. ഒ. സി. കേരള ചാപ്റ്റർ പെൻസിൽവാനിയ ഘടകം ഭാരവാഹികൾ അറിയിച്ചു. അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികൾ സമാപിക്കുക. പ്രവേശനം തികച്ചും സൈജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പ്രെസിഡൻറ്റ് ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709 . ചെയർമാൻ സാബു സ്കറിയ 267 980 7923 ...
തോമസ് ഐപ്പ്.
അമേരിക്കൻ ഐക്യനാടുകളിലെ നിരവധി മലയാളി കുടുംബങ്ങൾ അമേരിക്കൻ സ്വപ്നത്തിന്റെ മികച്ച പതിപ്പ് വിജയകരമായി കെട്ടിപ്പടുത്തു. നമ്മുടെ ആഴത്തിൽ വേരൂന്നിയ കേരളീയ, ഭാരതീയ പൈതൃകം നമ്മെ കഠിനാധ്വാനികളും, ശക്തമായ കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരും, സമൂഹത്തോട്...
ജോൺസൺ ചെറിയാൻ .
ഗാസയിൽ അഞ്ച് അൽ ജസീറ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ലോക രാജ്യങ്ങൾ. മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിൽ ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ...
ജോൺസൺ ചെറിയാൻ .
ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്....