ജോൺസൺ ചെറിയാൻ .
തിരുവനന്തപുരം നന്ദിയോട് സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വോട്ടിന് മദ്യം നല്‍കിയെന്നാരോപണം. SKVHSS സ്‌കൂളില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ നിന്ന് മദ്യം കണ്ടെത്തി. ബാഗില്‍ നിന്ന് പൊലീസ് മദ്യം പിടിച്ചെടുത്ത ദൃശ്യം ട്വന്റിഫോറിന് ലഭിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിതരണം ചെയ്തതെന്നാണ് കെ.എസ്.യു ആരോപണം. സ്‌കൂള്‍ അധികൃതരും എസ്എഫ്‌ഐയും ആരോപണം നിഷേധിച്ചു.
