ജോൺസൺ ചെറിയാൻ .
തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനത്തിൽ അങ്കണവാടിയിലെ കുട്ടികൾക്ക് നിർബന്ധിതമായി രാഖി കെട്ടിയെന്ന് ആരോപണം. വർക്കല താലൂക്ക് ഓഫീസിൽ DYFI പ്രതിഷേധം ഉണ്ടായി. കുട്ടികൾക്ക് രാഖി കെട്ടണമെന്ന് ടീച്ചേഴ്സിനോട് ചൈൽഡ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ നിർദേശിക്കുന്ന ശബ്ദസംഭാഷണം ട്വന്റിഫോറിന് ലഭിച്ചു. വർക്കലയിലെ ബിജെപി കൗൺസിലർ കുട്ടിയുടെ കൈയിൽ രാഖി കെട്ടികൊടുക്കുന്ന ചിത്രവും ഇതിനകം പുറത്തുവന്നു.
