ജോൺസൺ ചെറിയാൻ .
ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ (ബിഎൻപി) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. സഫാരി ജീപ്പിൽ പാർക്ക് ചുറ്റികാണുമ്പോഴായിരുന്നു സംഭവം. ജീപ്പ് പിന്തുടർന്ന് എത്തിയ പുലി വാഹനത്തിന്റെ സൈഡ് ഗ്ലാസിന് വെച്ചിരുന്ന കുട്ടിയുടെ കൈയ്യിലേക്ക് നഖം കൊണ്ട് പോറൽ ഏൽപ്പിക്കുകയായിരുന്നു.
