Friday, December 5, 2025
HomeNew Yorkബ്രൂക്ലിനിലെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു ,നിരവധി പേർക്ക് പരിക്ക്‌ .

ബ്രൂക്ലിനിലെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു ,നിരവധി പേർക്ക് പരിക്ക്‌ .

പി പി ചെറിയാൻ.

ന്യൂയോർക്ക്:ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്ലിനിൽ, ക്രൗൺ ഹൈറ്റ്‌സ് പരിസരത്തുള്ള ഒരു ലോഞ്ചിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഞായറാഴ്ച പുലർച്ചെ 3:30 ഓടെ ടേസ്റ്റ് ഓഫ് ദി സിറ്റി എന്ന സ്ഥലത്ത് ഒരു തർക്കത്തെ തുടർന്നാണ് സംഭവം.

മരിച്ച മൂന്നുപേരും പുരുഷന്മാരാണ്, പരിക്കേറ്റ എട്ട് പേർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.
ഒന്നിലധികം പേരാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. നിലവിൽ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവസ്ഥലത്തുനിന്ന് 36-ഓളം ഷെൽ കേസിംഗുകളും ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
വെടിവയ്പ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments